മന്ത്രാലയത്തിന് തെറ്റായ വിവരം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വിസ നിഷേധിക്കും
text_fieldsറിയാദ്: തൊഴിൽ മന്ത്രാലയത്തിന് തെറ്റായ വിവരം നൽകുന്ന സ്ഥാപനത്തിന് വിസ നൽകില്ലെന്നും ഇത്തരത്തിൽ മുമ്പ് കരസ്ഥമാക്കിയ വിസയിൽ വന്നിറങ്ങിയ തൊഴിലാളികൾക്ക് വ൪ക് പെ൪മിറ്റോ മന്ത്രാലയത്തിൻെറ മറ്റു സേവനങ്ങളോ ലഭിക്കില്ലെന്നും സൗദി തൊഴിൽ സഹമന്ത്രി ഡോ. മുഫ്രിജ് ബിൻ സഅദ് അൽഹഖ്ബാനി വ്യക്തമാക്കി. സൗദി തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തിയാണ് വിസാ നിഷേധം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
ഹിജ്റ വ൪ഷം 1426 ശഅ്ബാൻ 23ന് റോയൽ കോ൪ട്ട് പ്രഖ്യാപനമനുസരിച്ചുള്ള തൊഴിൽ നിയമത്തിലെ 41, 243 എന്നീ അനുഛേദങ്ങ ൾ 1428 സഫ൪ 29ന് സൗദി മന്ത്രിസഭ അംഗീകരിച്ച അനുഛേദം 15 എന്നിവയുടെ അവലോകനത്തിൻെറ അടിസ്ഥാനത്തിലാണ് തൊഴിൽമന്ത്രി എൻജി. ആദിൽ ഫഖീഹ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഭേദഗതിയനുസരിച്ച് തൊഴിൽ മന്ത്രാലയത്തിന് മുമ്പ് നൽകിയ വിവരം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അതനുസരിച്ച് സ്ഥാപനത്തിന് നൽകിയ നിഷേധിക്കുകയും അത്തരം വിസയിൽ വന്നിറങ്ങിയ തൊഴിലാളിക്ക് ലഭിക്കേണ്ട വ൪ക് പെ൪മിറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്യും. കൂടാതെ വ്യാജ വിവരം നൽകിയതിന്് കൃത്രിമരേഖ ചമച്ചതിനുള്ള ശിക്ഷയും സ്ഥാപനത്തിന് വിധിക്കും.
വിസ സമ്പാദിക്കാൻ കൃത്രിമ രേഖ ചമക്കുന്നതും തെറ്റായ വിവരം നൽകുന്നതും ഇല്ലാതാക്കലാണ് തൊഴിൽ നിയമഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഡോ. അൽഹഖബാനി വിശദീകരിച്ചു. തൊഴിൽ വിപണി വ്യവസ്ഥാപിതമാക്കാനാണ് തൊഴിൽ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാഷ്ട്രനേതാക്കൾ ലക്ഷ്യമാക്കുന്ന വ്യവസ്ഥാപിതത്വത്തിലേക്കുള്ള നടപടികൾ ഇളവുകാലത്തിൻെറ രണ്ടാം ഘട്ടത്തിൽ പുരോഗതമിക്കുകയാണെന്നും സഹമന്ത്രി പറഞ്ഞു.
വിസക്ക് അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ തങ്ങൾ നൽകുന്ന വിവരങ്ങൾ സൂക്ഷ്മവും സത്യവുമാണെന്ന് ഉറപ്പുവരുത്തണം. സ്ഥാപനത്തിനെതിനെ നിയമനടപടി ഇല്ലാതിരിക്കാൻ സ്ഥാപന ഉടമകളാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. സൗദിക്ക് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് പകരം ഇളവുകാലത്ത് അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്തി രാജ്യത്തിനകത്തുള്ള തൊഴിലാളികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് സ്പോൺസ൪ഷിപ്പ് മാറ്റാൻ നിതാഖത്ത് പച്ച ഗണത്തിലുള്ള സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും സഹമന്ത്രി അഭ്യ൪ഥിച്ചു. ആഭ്യന്തര റിക്രൂട്ടിങ് ഇളവുകാലത്ത് ശക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സൗദിയിൽ ജോലി ചെയ്യുന്നവരുടെ കീഴിൽ രാജ്യത്ത് കഴിയുന്ന വീട്ടമ്മമാരും മക്കളും ഉൾപ്പെടുന്ന ആശ്രിത൪ക്ക് തൊഴിലെടുക്കാനുള്ള അനുമതി നൽകിയതുൾപ്പെടെ തൊഴിൽ മന്ത്രാലയം പുറത്തുവിട്ട നിയമങ്ങളും ഭേദഗതികളും തൊഴിൽ വിപണി വ്യവസ്ഥാപിതമാക്കുന്നതിൻെറ ഭാഗമാണെന്നും ഡോ. അൽഹഖ്ബാനി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.