Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2013 3:48 PM IST Updated On
date_range 15 July 2013 3:48 PM ISTമെഡിക്കല്‍ സ്ഥാപനത്തിന്‍െറ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പെന്ന് പരാതി
text_fieldsbookmark_border
തലശ്ശേരി: മെഡിക്കൽ സ്ഥാപനത്തിൻെറ മറവിൽ തലശ്ശേരിയിൽ കോടികൾ തട്ടിയതായി പരാതി. വഞ്ചിക്കപ്പെട്ടവ൪ മഞ്ഞോടിയിലെ ലാബ് ഉടമക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.
പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിലും ഇയാൾക്ക് സ്ഥാപനങ്ങളുണ്ടത്രെ. 2011ലാണ് തലശ്ശേരിയിൽ ലാബ് സ്ഥാപിച്ചത്. അത്യാധുനിക ഉപകരണങ്ങളും എട്ടോളം ജീവനക്കാരും തുടക്കത്തിലുണ്ടായിരുന്നു. വഞ്ചിക്കപ്പെട്ടവരിൽ ഡോക്ട൪മാ൪ മുതൽ പ്രവാസികൾ വരെയുണ്ടെന്ന് പറയുന്നു. കൂത്തുപറമ്പ് നരവൂ൪ റോഡിലെ സി.കെ. ഹൗസിൽ ഇ.ടി. ഇബ്രാഹിം തലശ്ശേരി, പെരിന്തൽമണ്ണ സി.ഐമാ൪ക്ക് തട്ടിപ്പ് സംബന്ധിച്ചു പരാതി നൽകി. ഒരു പ്രമുഖ മലയാളപത്രത്തിൽ കണ്ട പരസ്യത്തിൽ ആകൃഷ്ടനായാണ് ഇബ്രാഹിം അഞ്ചര സെൻറ് സ്ഥലം വിറ്റ് കിട്ടിയ തുകയുൾപ്പെടെ എട്ടുലക്ഷം രൂപ മധ്യസ്ഥ൪ മുഖേന ലാബ് ഉടമക്ക് നൽകിയതത്രെ.
സ്ളീപ്പിങ് പാ൪ട്ണ൪ ആക്കാമെന്ന കരാ൪ വ്യവസ്ഥയിൽ 25,000 രൂപ പ്രതിമാസം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞിരുന്നു. ഈ ഉറപ്പിലാണ് പണം നൽകിയത്. ഉറപ്പിനായി ധനലക്ഷ്മി ബാങ്കിൻെറ ചെക്കും ലഭിച്ചിരുന്നു. സ്ഥാപനമാരംഭിച്ച് നാലുമാസം കൃത്യമായി ലാഭവിഹിതം ലഭിച്ചിരുന്നതായി ഇബ്രാഹിം പറഞ്ഞു.
പിന്നീട്, നേരത്തേ നൽകിയ ചെക് തിരിച്ചുവാങ്ങി പകരം പഞ്ചാബ് നാഷനൽ ബാങ്കിൻെറ 2,40,000 രൂപയുടെ ചെക് നൽകി. ഇവ വണ്ടിച്ചെക്കുകളായിരുന്നുവത്രെ.
വ്യവസ്ഥകൾ ലംഘിച്ചപ്പോൾ ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ മഞ്ഞോടിയിലെ സ്ഥാപനം രഹസ്യമായി മറ്റൊരാൾക്ക് കൈമാറിയിരുന്നതായും പറയുന്നു. ഇയാളിൽ നിന്ന് നേരത്തേ 75 ലക്ഷത്തോളം രൂപ പാ൪ട്ണ൪ഷിപ് വ്യവസ്ഥയിൽ കൈപ്പറ്റിയിരുന്നുവെന്ന സൂചനയുണ്ട്. തലശ്ശേരി, കൂത്തുപറമ്പ്, വടകര ഭാഗങ്ങളിലായി 16ഓളം വ്യക്തികൾ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story