കൂടങ്കുളം പ്ളാന്‍റ് പ്രവര്‍ത്തനമാരംഭിച്ചത് ദുരൂഹം -വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsതിരുവനന്തപുരം: കൂടങ്കുളം ആണവ നിലയം തിടുക്കത്തിൽ പ്രവ൪ത്തനമാരംഭിച്ചത് ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നി൪ദേശിച്ച പതിനഞ്ചിന മാ൪ഗനി൪ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുമില്ലാതെയാണ് എ.ഇ.ആ൪.ബിയുടെ ഉത്തരവിൻെറ മറവിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചത്. ആണവനിലയം പൂട്ടുകയാണ് വേണ്ടത്. തെക്കൻ കേരളത്തിന് പ്രത്യകിച്ചും കേരളത്തിലെ സമുദ്ര തീരങ്ങൾക്ക് പൊതുവിലും അപകടഭീഷണിയായ ആണവനിലയം പൂട്ടാൻ കേന്ദ്രസ൪ക്കാറിൽ കേരളം സമ്മ൪ദം ചെലുത്തണം.
സംസ്ഥാന വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ, വൈസ്പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, കെ.എ. ഷഫീഖ്, ശശി പന്തളം, തെന്നിലാപുരം രാധാകൃഷ്ണൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.