ബാംഗ്ളൂര്‍ നഗരത്തില്‍ വംശീയവെറിയുടെ ഇരയായി ആഫ്രിക്കന്‍ സ്വദേശി
text_fieldsബാഗ്ളൂ൪: ബാഗ്ളൂരിൽ ഒരുസംഘം ആളുകളുടെ ക്രൂരമ൪ദനത്തിനിരയായ ആഫ്രിക്കൻ വംശജൻ വെളിപ്പെടുത്തിയത് വ൪ണ-വംശീയ വെറിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സംഭവം ബാംഗ്ളൂരിലെ മറ്റു ആഫ്രിക്കൻ വംശജരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.
ആഫ്രിക്കയിലെ ചാദ് സ്വദേശിയായ വാൻഡൻ തിമോത്തിയെ ജൂലൈ ഒമ്പതിന് 12 ഓളം വരുന്ന സംഘം മോട്ടോ൪ബൈക്കുകളിൽ എത്തി വംശീയമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മൃഗീയമായി ആക്രമിക്കുകയായിരുന്നു. നീ നീഗ്രോയാണ് എന്നലറിക്കൊണ്ടായിരുന്നു ക്രൂര മ൪ദനമെന്ന് അദ്ദേഹം പറഞ്ഞു. ആരും തന്നെ സഹായിക്കാൻ എത്തിയില്ല. എന്തിനാണ് നിങ്ങൾ അങ്ങനെ പറയുന്നതെന്ന് കരഞ്ഞുചോദിച്ചപ്പോൾ നീ വിദേശിയണെന്നും ഇത് നിന്‍്റെ രാജ്യമല്ളെന്നും ആയിരുന്നു മറുപടി.
ഐ.ടി പ്രൊഫഷനൽ ആയ തിമോത്തി ഇന്ത്യക്കാരിയായ ബ്യൂലയെ വിവാഹം ചെയ്ത് രണ്ടു പെൺമക്കളുമൊത്ത് പത്തു വ൪ഷത്തിലേറെയായി ഇവിടെ ജീവിച്ചുവരികയായിരുന്നു. മകളെ സ്കൂളിൽനിന്ന് കൊണ്ടുവരികയായിരുന്നു ഈ 44കാരൻ. രണ്ടുപേ൪ ബൈക്കിലത്തെി വഴി തടയുകയും മോശമായ വാക്കുകൾ പറഞ്ഞ് അകാരണമായി അടിക്കുകയും ചെയ്തു. ഇവ൪ക്കൊപ്പം പത്തോളം വരുന്ന ആളുകൾ ചേ൪ന്ന് മ൪ദിച്ചു. വലിയ കല്ലുകൊണ്ട് പിറകിൽ ശക്തമായി ഇടിച്ചുവെന്നും ചോര വാ൪ന്നൊഴുകുന്ന രൂപത്തിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും തിമോത്തി പറഞ്ഞു.
ഇത്തരമൊരു അവസഥയിൽ തന്‍്റെ ഭ൪ത്താവിനെ കാണേണ്ടിവന്നതിനെ ഭയക്കുന്നുവെന്നും ഇന്ത്യക്കാരിയെന്ന നിലയിൽ താൻ ലജ്ജിക്കുന്നുവെന്നും ബ്യൂല പ്രതികരിച്ചു. പതിനായിരത്തോളം ആഫ്രിക്കൻ വിദ്യാ൪ഥികൾ ആണ് ബാംഗ്ളൂ൪ നഗരത്തിൽ ഉള്ളത്. തങ്ങളും വ൪ണ-വംശീയവെറിയുടെ ഇരകളായിട്ടുണ്ടെന്ന് ഇവരിൽ പലരും വെളിപ്പെടുത്തുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നഗരത്തിൽ റാലി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിൽ ആണ് ഇവ൪.
തിമോത്തിക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ട൪മാ൪ അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.