സംസ്ഥാനത്ത് കുഞ്ഞുങ്ങളുടെ സുരക്ഷ അപകടക്കെണിയില്‍
text_fieldsതിരുവനന്തപുരം: കേരളം കുട്ടികളെ പീഡിപ്പിക്കുന്ന സംസ്ഥാനമായി മാറുകയാണോ? കുഞ്ഞുങ്ങളുടെ ചോരക്ക് ദാഹിക്കുന്നവരുടെ എണ്ണം പെരുകുന്നു എന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും നൽകുന്നത്. കേരളത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥാന ക്രൈം റെക്കോ൪ഡ്സ് ബ്യൂറോ തയറാക്കിയ പട്ടിക പരിശോധിച്ചാൽ കാര്യങ്ങൾ അത്ര ആശാവഹമല്ല എന്നു വ്യക്തമാവും.
2008-13 കാലയളവിലെ ആദ്യ മൂന്നു വ൪ഷങ്ങളിൽ കുഞ്ഞുങ്ങളുടെ കൊലപാതക നിരക്ക് കുത്തനെ ഉയ൪ന്നിരുന്നുവെങ്കിൽ 2012ൽ കുറവു വന്നിരുന്നു. അതേസമയം, 2008 മുതൽ 2012വരെ ഒരേ രീതിയിൽ ‘മുന്നേറുന്ന’ത് ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോവലുമാണ്. 2008-2012 കാലയളവിൽ 215, 235, 208, 423, 455 എന്നിങ്ങനെയാണ് ബലാൽസംഗനിരക്ക്.
2011ൽ 47 കുട്ടികളാണ് സംസ്ഥാനത്ത് കൊല ചെയ്യപ്പെട്ടത്. 2012ൽ അത് 34 ആയി കുറഞ്ഞു. എന്നാൽ, ഈ പ്രതീക്ഷകളുടെ നിറം കെടുത്തുന്ന സംഭവങ്ങളാണ് പുതുതായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ വ൪ഷം മാ൪ച്ച് വരെ മാത്രം പത്ത് കൊലപാതങ്ങൾ റിപ്പോ൪ട്ട് ചെയ്യപ്പട്ടതായി ഉണ്ട്. 2013 മാ൪ച്ച് വരെ ബലാൽസംഗങ്ങൾ 159, തട്ടിക്കൊണ്ടുപോവൽ 33,ചെറിയ പെൺകുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കൽ ഏഴ്,മറ്റു രീതിയിൽ കുട്ടികൾക്കെതിരിൽ ഉള്ള അതിക്രമങ്ങൾ 270 എന്നിങ്ങനെയാണ് കണക്കുകൾ.
കോഴിക്കോട്ട് രക്ഷിതാക്കളുടെ ക്രൂര മ൪ദനത്തിനിരയായി അദിതിയെന്ന ആറുവയസ്സുകാരി ജീവൻ വെടിഞ്ഞതിന് പിറകെ ഇടുക്കിയിലെ കട്ടപ്പനയിൽ അഞ്ചു വയസ്സുകാരൻ മരണത്തോട് മല്ലിടുന്നു.
നാട്ടിലും വീട്ടിലുമുള്ള കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിയോഗിക്കാൻ പ്രാദേശികതലം മുതൽ സംവിധാനങ്ങൾ നിലനിൽക്കവെയാണ് ഇത്തരം അതിക്രമങ്ങൾ ആരുമറിയാതെ പോവുന്നത്. അങ്കണവാടികളെയും സ്കുളുകളെയും മറ്റ് സ്ഥാപനങ്ങളെയും ഈ യഞ്ജത്തിൽ ഭാഗഭാക്കാക്കിയാൽ ഒതു പരിധിവരെ ഇത്തരം ക്രൂരതകൾ കണ്ടത്തെുവാനും തടയാനും സാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയ൪ന്നു കഴിഞ്ഞു.
സമൂഹം കൂടുതൽ ജാഗ്രത്താവേണ്ടിയിരിക്കുന്നു എന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അല്ളെങ്കിൽ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ആയിരിക്കും നാളെ കേരളം അടയാളപ്പെടുത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.