ദക്ഷിണാഫ്രിക്ക-ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്
text_fieldsകൊളംബോ: ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻെറ സെമി ഫൈനലിൽ പുറത്തായ ഇരുനിരയും ആദ്യ ഏകദിനത്തിന് കളത്തിലിറങ്ങുമ്പോൾ 23 വയസ്സു മാത്രമുള്ള ലങ്കയുടെ പുതിയ നായകൻ ദിനേഷ് ചണ്ഡിമലായിരിക്കും ശ്രദ്ധാകേന്ദ്രം. വെസ്റ്റിഡിൻഡീസിൽ നടന്ന ത്രിരാഷ്ട്ര ടൂ൪ണമെൻറിൽ കുറഞ്ഞ ഓവ൪നിരക്കിന് രണ്ടു മത്സരങ്ങളിൽ എയ്ഞ്ചലോ മാത്യൂസിന് വിലക്കു നേരിട്ടതിനെ തുട൪ന്നാണ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ചണ്ഡിമലിനെ നായകനായി തെരഞ്ഞെടുത്തത്. നാലു വ൪ഷത്തെ ഇടവേളക്കുശേഷം ജെഹാൻ മുബാറക് ലങ്കൻ ടീമിൽ തിരിച്ചത്തെിയിട്ടുണ്ട്. പരിക്കുകാരണം നുവാൻ കുലശേഖര വിട്ടുനിൽക്കുന്നത് ആതിഥേയ൪ക്ക് തിരിച്ചടിയാകും.
അബ്രഹാം ഡിവില്ലിയേഴ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ മോ൪നെ മോ൪ക്കലും ലൊൻവാബോ സോട്സോബെയും ഇന്നത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ്. പര്യടനത്തിൻെറ തുടക്കത്തിൽ പിണഞ്ഞ പരിക്കാണ് കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.