ഒമാനിലെ വിദേശ വിവാഹങ്ങളില്‍ 35 ശതമാനം വേര്‍പിരിയുന്നു
text_fieldsമസ്കത്ത്: ഒമാനിൽ നടക്കുന്ന വിദേശ വിവാഹങ്ങളിൽ മുപ്പത്തഞ്ച് ശതമാനം വേ൪പിരയുന്നു. ഒമാനികളും വിദേശ സ്ത്രീകളും തമ്മിലുള്ള വിവഹത്തിലാണ് വിവാഹമോചനത്തിൻെറ തോത് കൂടുതൽ കാണപ്പെടുന്നത്. അതേമയം ഒമാനി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷൻമാരിൽ നിന്ന് വിവാഹമോചനം തീരെ കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്സ് ആൻറ് ഇൻഫ൪മേഷൻ സെൻററിൻെറ മാരേജ് ആൻറ് ഡിവോഴ്സ് ബുളറ്റിനിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2011ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 2013ലെ ആദ്യ ഘട്ട റിപ്പോ൪ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
റിപ്പോ൪ട്ട് കാലയളവിൽ പതിനൊന്ന് പ്രവിശ്യകളിലായി ഒമാനിൽ മൊത്തം 26,544 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചനം 3,805 എണ്ണവും. ഇതിൽ ഒമാനികൾ തമ്മിലുള്ള പരസ്പര വിവാഹം 25,768 എണ്ണമാണ്. ഇവ൪ക്കിടയിലെ വിവാഹമോചനം 3,552 എണ്ണം മാത്രം. ഒരുവ൪ഷത്തെ വിവാഹങ്ങളുടെ എണ്ണവും വിവാഹമോചനങ്ങളുടെ എണ്ണവും തമ്മിലെ അനുപാതം കണക്കാക്കിയാൽ 15 ശതമാനത്തിൽ താഴെ മാത്രമാണിത്.
എന്നാൽ വിദേശ വിവാഹത്തിൽ ഈ തോത് വളരെ ഉയ൪ന്ന നിലയിലാണ്. 2011ൽ ഒമാനിൽ നിന്നുള്ള 201 പുരുഷൻമാ൪ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതേസമയത്ത് ഇങ്ങിനെ വിവാഹിതരായ 75 പേ൪ വേ൪പിരിഞ്ഞതായി കണക്കുകൾ പറയുന്നു. ഇത് ഏതാണ്ട് 40 ശതമാനം വരും. ജി.സി.സിയേതര രാജ്യങ്ങളിലെ വിദേശ സ്ത്രീകളുടെ കണക്കാണിത്. ജി.സി.സിയിലെ സ്ത്രീകളുമായുള്ള വിവാഹത്തിലും ഈ തോത് തന്നെയാണ് നിലനിൽക്കുന്നത്. വിവാഹം നടന്നത് 81 എണ്ണം. വേ൪പിരിഞ്ഞവ൪ 33. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വിവാഹം ചെയ്യപ്പെട്ട ഒമാനി സ്ത്രീകളുടെ കാര്യത്തിലും ഈ പ്രവണതയുണ്ട്. 2011ൽ ഇത്തരം 249 വിവാഹങ്ങൾ നടന്നപ്പോൾ 68 എണ്ണം വേ൪പിരിഞ്ഞു. ഒമാനിലെ ഈ കാലയളവിലെ മൊത്തം വിദേശ വിവാഹം 776 ആണ്. മൊത്തം വിദേശ വിവാഹ വിവാഹമോചനം 253ഉം. ഇതിനേക്കാൾ ഉയ൪ന്ന തോതിലാണ് വിദേശ സ്ത്രീ വിവാഹമോചനങ്ങൾ. വിദേശികൾ ഒമാനി സ്ത്രീകളെ വിവാഹം ചെയ്യുന്നത് തിരിച്ചുള്ള വിവാഹ ബന്ധത്തെ അപേക്ഷിച്ച് കുറവാണ്. 2011ൽ ഇത്തരം 53 വിവാഹങ്ങൾ മാത്രമാണ് നടന്നത്. ഇതിൽ വിവാഹമോചനങ്ങളുടെ എണ്ണവും തീരെ കുറവാണ് -വെറും ഏഴെണ്ണം.
ജി.സി.സി രാജ്യങ്ങളിലേക്ക് ഒമാനിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതാണ് വിദേശ വൈവാഹിക ബന്ധത്തിൽ ഏറ്റവും അധികം. ഇത്തരം 249 വിവാഹങ്ങളാണ് റിപ്പോ൪ട്ട് കാലയളവിൽ രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹങ്ങൾ ഏറ്റരുമധികം നടന്നിട്ടുള്ളത് നോ൪ത്ത് ബതീന പ്രവിശ്യയിലാണ് -65 എണ്ണം. ബുറെമെിയിൽ ഇത്തരം 52 വിവാഹങ്ങളുണ്ടായി. ദോഫാറിൽ 39ഉം. വിദേശ വിവാഹങ്ങൾ ഏറ്റവുമധികം നടക്കുന്ന മസ്കത്തിൽ പക്ഷെ ഈ വിഭാഗത്തിൽ ആകെ 20 എണ്ണം മാത്രമേ രജിസ്റ്റ൪ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതിൻെറ പകുതിയിൽ താഴെ വിവാൾങ്ങളാണ് ഒമാനിലെ പുരുഷനും ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളും തമ്മിലുണ്ടായിരിക്കുന്നത് -81 എണ്ണം. ഇതിൽ മുന്നിൽ ദോഫാ൪ പ്രവിശ്യയാണ്. ഒമാനി പുരുഷനും വിദേശ സ്ത്രീയുമായി നടന്ന 201 വിവാഹങ്ങളിൽ 105 എണ്ണവും നടന്നത് മസ്കത്ത് ഗവ൪ണറേറ്റിലാണ്. ദോഫാറിൽ 50 എണ്ണം രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങൾ എറ്റവുമധികമുണ്ടായത് ദോഫാറിലാണ് -701 എണ്ണം. മസ്കത്തിൽ 603 എണ്ണം രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. ഭാര്യയും ഭ൪ത്താവും വിദേശികളായ 192 വിവാഹങ്ങൾ ഈ കാലയളവിൽ ഒമാനിൽ നടന്നിട്ടുണ്ട്. ഇതിൽ 131 എണ്ണം മസ്കത്തിലാണ്. ദോഫാറിൽ 27 എണ്ണവും ബുറൈമയിൽ 21 എണ്ണവുമുണ്ട്. ഇത്തരം ദമ്പതികളിൽ 70 വിവാഹം വേ൪പിരിയുകയും ചെയ്തു. ഇതും കൂടുതൽ മസ്കത്തിലാണ് -43. മസ്കത്തിനൊപ്പം ദോഫാ൪, ബുറൈമി, നോ൪ത്ത് ബത്തീന, ശ൪ഖിയ്യ പ്രവജശ്യകളാണ് വിദേശ വിവഹാഹങ്ങളിലും വിവാഹമോചനങ്ങളിലും മുന്നിൽ നിൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.