Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറൂവി നഗരം...

റൂവി നഗരം നവീകരണത്തിലേക്ക്; പഴയ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു

text_fields
bookmark_border
റൂവി നഗരം നവീകരണത്തിലേക്ക്; പഴയ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു
cancel

മസ്കത്ത്: റൂവി നഗരത്തിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ നി൪മിക്കുന്നു. ഇതോടെ വ൪ഷങ്ങളായി പ്രതാപത്തോടെ തലയുയ൪ത്തി നിന്ന പല കെട്ടിടങ്ങളും ഓ൪മയാവുകയാണ്. നഗര നവീകരണത്തിൻെറ ഭാഗമായി ഇവയുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഉയ൪ന്ന് വരുന്നത്.
റൂവിയിലെ പഴയ കെട്ടിടങ്ങൾക്കെല്ലാം മസ്കത്ത് നഗര സഭ പൊളിക്കാൻ നി൪ദേശം നൽകികഴിഞ്ഞു. റൂവിയുടെ ഹൃദയ ഭാഗമായ ഖാബൂസ് മസ്ജിദിൻെറ പിൻ ഭാഗത്തും മറ്റുമായി പത്തിലധികം കെട്ടിടങ്ങൾ അടുത്തിടെ പൊളിച്ചിരുന്നു.
മറ്റ് നിരവധി കെട്ടിടങ്ങളും പൊളിക്കാനുള്ള ഒരുക്കത്തിലാണ്. റൂവിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ കേന്ദ്ര ഓഫീസ് പ്രവ൪ത്തിച്ചിരുന്ന കെട്ടിടവും പൊളിച്ചവയിൽ ഉൾപ്പെടും. ഇത്തരം കെട്ടിടങ്ങൾ അധികവും താമസയിടങ്ങൾ ആയിരുന്നതിനാൽ താമസക്കാ൪ക്ക് പുതിയ സ്ഥലം കണ്ടെത്തേണ്ടിവരും.
റൂവി നഗരത്തിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ നഗര സഭ പദ്ധതിയിട്ടിട്ടുണ്ട്്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും നിലവാരവും സൗകര്യവും കൂടിയ പുതിയ കെട്ടിടങ്ങൾ നി൪മിക്കകയും ചെയ്യുന്നത് ഇതിൻെറ ഭാഗമാണ്. റൂവി നഗരത്തിൽ രണ്ട് വ൪ഷത്തിനുള്ളി 50ൽ അധികം പുതിയ കെട്ടിടങ്ങൾ ഉയ൪ന്ന് വന്നിട്ടുണ്ട്. പുതിയ കെട്ടിടങ്ങൾ പലതും നി൪മാണം പൂ൪ത്തിയാവുന്നുമുണ്ട്. ഇതിൽ പപ്പു മാ൪ക്കറ്റ് നിലനിന്നിരുന്ന സ്ഥലത്ത് ഉയരുന്ന വൻ ഹോട്ടൽ പദ്ധതിയും ഉൾപ്പെടും.
നഗരത്തിൽ നിരവധി ഗല്ലികൾ ഉണ്ടായിരുന്നു. ആസ്ബറ്റോസ് കൊണ്ട് മേൽകൂര പണിത ഇത്തരം ഗല്ലികളിൽ 80 ശതമാനവും അപ്രത്യക്ഷമായി കഴിഞ്ഞു. പഴമയുടെ ഓ൪മയായി നിലനിൽക്കുന്ന ഇത്തരം ബാക്കി കെട്ടിടങ്ങളും ഉടൻ പൊളിച്ചു മാറ്റും. ഒറ്റ നിലയിൽ നി൪മിച്ചിരുന്ന ഇത്തരം താൽകാലിക ഗല്ലികളൂടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് തല ഉയ൪ത്തുന്നത്. താഴ്ന്ന വരുമാനക്കാരും തൊഴിലാളികളും ഇത്തരം ഗല്ലികളിലാണ് കൂട്ടമായി താമസിച്ചിരുന്നത്. ചെറിയ ഒരു കെട്ടിടത്തിൽ 20ൽ അധികം പേ൪ താമസിക്കുമായിരുന്നു.
പുതിയ കെട്ടിടങ്ങൾ ഉയ൪ന്ന് വരുന്നത് നഗരത്തിൻെറ സൗന്ദര്യവും വെടിപ്പും വ൪ദ്ധിപ്പിക്കുമെങ്കിലും താഴ്ന്ന വരുമാനക്കാരെ പ്രതികൂലമായി ബാധിക്കും. പഴയ കെട്ടിടങ്ങളിൽ വ൪ഷങ്ങളായി പഴയ വാടക നൽകിയിരുന്ന പലരും പുതിയ കെട്ടിടങ്ങളിലേക്ക് മാറുമ്പോൾ ഉയ൪ന്ന വാടക നൽകേണ്ടി വരും. ഗല്ലികൾ ഇല്ലാതാവുന്നത് നി൪മാണ തൊളിലാളികളെയും രേഖകളില്ലാതെ കഴിയുന്നവരെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. ചെറിയ മുറിയിൽ നിരവധി പേരാണ് ഇത്തരം ഗല്ലികളിൽ കഴിയുന്നത്. പുതിയ കെട്ടിടങ്ങളിൽ ഈ സൗകര്യങ്ങളൊന്നും അനുവദിക്കില്ല. ഇത്തരം ഗല്ലികളിൽ ഷിഫ്റ്റായി തങ്ങുന്നതടക്കം നിരവധി അഡ്ജസ്റ്റുമെന്‍്റുകൾ നടക്കുന്നുണ്ട്. ഇത്തരം താമസയിടങ്ങളിൽ കിടക്കുന്ന സ്ഥലത്തിനാണ് വാടക ഈടാക്കുന്നത്.
പുതിയ കെട്ടിടങ്ങൾ ഉയ൪ന്ന് വരുന്നത് അവിദഗ്ദ തൊഴിലാളികൾ നെടുവീ൪പ്പോടെയാണ് കാണുന്നത്. ഇത്തരം കെട്ടിടങ്ങളിൽ വാടകക്ക് മുറിയോ ഫ്ളാറ്റോ എടുക്കുന്നത് അവ൪ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഈ ഫ്ളാറ്റുകളിൽ മുറിയെടുക്കാൻ ഇവ൪ക്ക് ആറുമാസത്തെ ശമ്പളമെങ്കിലും വേണ്ടി വരും. പുതിയ കെട്ടിടങ്ങളിൽ മുറിയെടുക്കാൻ കരാ൪ പത്രവും മറ്റും ആവശ്യമുള്ളതും ഇവരെ കുഴക്കും. കൂട്ടമായി താമസിക്കാനും കഴിയില്ല. നഗരത്തിൻെറ കുതിച്ചുയരുന്ന വികസനങ്ങൾ ഇത്തരക്കാ൪ നെടുവീ൪പ്പോടെയാണ് കാണുന്നത്.
നരഗത്തിൽ നിരവധി കെട്ടിടങ്ങൾ ഉയ൪ന്ന് വന്നെങ്കിലും വാടകയിൽ വലിയ കുറവൊന്നുമുണ്ടായിട്ടില്ല. ഒഴിഞ്ഞ ഫ്ളാറ്റുകൾ നിരവധിയുണ്ടെങ്കിലും വാടക കുറയാത്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റാണെന്ന പരാതിയുണ്ട്. വാടക കിട്ടാതെ താമസയിടങ്ങൾ വ൪ഷങ്ങളോളം അടച്ചിട്ടാലും വാടക കുറക്കരുതെന്ന നിലപാടാണ് റിയൽ എസ്റ്റേറ്റ് ലോബികൾക്കുള്ളത്. നഗരത്തിലെ മിക്ക കെട്ടിടങ്ങളും ഇവ൪ കയ്യിലൊതുക്കി കഴിഞ്ഞു. അതിനാൽ പുതിയ ബഹുനില കെട്ടിടങ്ങൾ എത്ര ഉയ൪ന്ന് വന്നാലും വാടക പെട്ടെന്ന് കുറയാൻ സാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story