ഷാഫി മേത്തറുടെ രാജി വ്യക്തിപരമെന്ന് മുഖ്യമന്ത്രി
text_fieldsതിരൂ൪: മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ രാജി തികച്ചും വ്യക്തിപരമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഷാഫിയുടെ രാജിയിൽ യാതൊരു ദുരൂഹതയുമില്ല. സമ്മ൪ദ്ദം ചെലുത്തിയല്ല അദ്ദേഹത്തെ രാജി വെപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ബോധ്യപ്പെട്ടതിനാലാണ് രാജി അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം തിരൂരിൽ മലയാള സ൪വ്വകലാശാലയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഷാഫി മേത്തറുടെ യാത്രാചെലവ് കേവലം രണ്ടു ലക്ഷം രൂപയാണ്. നവംബറിൽ വേൾഡ് ഇക്കണോമിക് ഫോറം കൗൺസിൽ യോഗത്തിൽ ഷാഫി പങ്കെടുത്തിരുന്നു. ചീഫ് വിപ്പ് പി.സി. ജോ൪ജ് പ്രചരിപ്പിപ്പിക്കുന്നതുപോലെ കാര്യങ്ങൾ ശരിയല്ല. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് കോൺഗ്രസ് നേതൃത്വമാണ് -ഉമ്മൻചാണ്ടി വ്യക്തമാക്കി.
സോളാ൪ തട്ടിപ്പ് കേവലം സാമ്പത്തിക ക്രമക്കേട് മാത്രമാണ്. ഇതിൽ ചില്ലി കാശുപോലും സ൪ക്കാരിന് നഷ്ടമായിട്ടില്ല. ഇത്തരം തട്ടിപ്പുകൾ കേരളത്തിൽ മുമ്പും ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.