കൊച്ചുത്രേസ്യ കൊലക്കേസ്: സുധിയും ലതയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്തി
text_fieldsതൃശൂ൪: ചിയ്യാരം കൊച്ചുത്രേസ്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ അറസ്റ്റിലായ സുധിയും ലതയും ഒരു മാസം മുമ്പ് മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്തിയതായി പൊലീസിനോട് പറഞ്ഞു. കൊഴുക്കുള്ളിയിലെ ഏലിപ്പറമ്പിൽ പരേതനായ ചന്ദ്രൻെറ ഭാര്യ ഇന്ദിരയെയാണ് (52) ജൂൺ 23ന് വധിച്ചത്. പുത്തൂരിലെ ലതയുടെ വാടക വീട്ടിൽ വെച്ചായിരുന്നു കൊല. ജ്യൂസിൽ ഉറക്കഗുളിക കല൪ത്തി കൊടുത്ത ശേഷം ഇന്ദിരയെ കഴുത്തിൽ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. ജഡം പിന്നീട് ചാക്കിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് കോളങ്ങാട്ടുകര പാലത്തിനടിയിൽ തോട്ടിൽ താഴ്ത്തയത്രേ.
വിവാഹദല്ലാളായ ഇന്ദിരയെ ലതക്ക് ചെറുപ്പത്തിലേ പരിചയമുണ്ട്. ഇവരെ കൊന്ന് ആഭരണങ്ങൾ തട്ടാൻ ലക്ഷ്യമിട്ട് ലത ഇന്ദിരയെ പുത്തൂരിലെ വാടക വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് കൊല നടത്തിയത്. കഴുത്തിൽ കയ൪കുരുക്കി സുധിയാണ് കൃത്യം നടത്തിയത്. ലത സഹായിച്ചു. രാത്രി 11.30ഓടെ സുഹൃത്തിൻെറ ഓട്ടോ വിളിച്ചു. ചാക്കിൽ കാരണവന്മാരെ ആവാഹിച്ച കരിങ്കല്ലുകളാണെന്നും പൂജക്ക് ശേഷം ഒഴുക്കികളയാനാണെന്നും അയാളെ വിശ്വസിപ്പിച്ചു. രാത്രി 12ഓടെ തോട്ടിൽ താഴ്ത്തി. അതിനിടെ ഇന്ദിരയുടെ മാലയും വളയും കമ്മലും ഊരിയെടുത്തു. ഉരച്ചു നോക്കിയപ്പോൾ അത് മുക്കുപണ്ടമാണെന്ന് മനസ്സിലായി.
35 കാരനായ സുധിയും 46 കാരിയായ ലതയും ഭാര്യാഭ൪ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. വീടുനി൪മാണ തൊഴിലാളികളാണിരുവരും. തമ്മിൽ പരിചയപ്പെടുന്നത് അങ്ങനെയാണ്. ശനിയാഴ്ച പ്രതി സുധിയുമായി ഫയ൪ഫോഴ്സിൻെറ സഹായത്തോടെ തോട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ജഡം കണ്ടത്തെിയില്ല. ഞായറാഴ്ച പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും തിരച്ചിൽ നടത്തും. കൊച്ചുത്രേസ്യ വധത്തിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിന് മുമ്പ് പൂച്ചെട്ടിയിലെ കമലം എന്ന സ്ത്രീയെ സമാനരീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.