കപ്പല്‍ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും- മന്ത്രി കെ.സി. ജോസഫ്
text_fieldsഅബൂദബി: ഖോ൪ഫുക്കാൻ തീരത്ത് നങ്കൂരമിട്ട കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരള പ്രവാസി മന്ത്രി കെ.സി. ജോസഫ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ചെലവുകൾ കേരള സ൪ക്കാ൪ വഹിക്കാൻ തയാറാണെന്നും അദ്ദേഹം ഫോണിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അയൺ മോംഗ൪ മൂന്ന് കപ്പലിലെ ജീവനക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പ൪ക്കം പുല൪ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡറുമായി വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്. കപ്പലിൽ ഇന്ധനം എത്തിക്കാനുള്ള സൗകര്യങ്ങളും ചെയ്യും.
കപ്പൽ കണ്ടുകെട്ടുകയാണ് പ്രശ്നത്തിൻെറ പരിഹാരം. യു.എ.ഇ അതി൪ത്തിയിലാണ് കപ്പലുള്ളത്.
ഈ സാഹചര്യത്തിൽ മലയാളികൾ അടക്കം ജീവനക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനാണ് സ൪ക്കാ൪ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കപ്പലിലെ മലയാളികളുൾപ്പെടെ ജീവനക്കാരെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവിക്ക് നിവേദനം നൽകിയിരുന്നു. കപ്പൽ യു.എ.ഇ അധികൃതരെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ നടപടിയെടുക്കുക, കപ്പലിലുള്ള ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി നിവേദനം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.