പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; മൂന്ന് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടു
text_fieldsമു൪ഷിദാബാദ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൻെറ നാലാംഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. മൂന്ന് കോൺഗ്രസുകാ൪ കൊല്ലപ്പെട്ടു. ബോംബാക്രമണവും കൊള്ളിവെപ്പും വ്യാപകമായി അരങ്ങേറി. പൊലീസുകാരടക്കം നിരവധിപേ൪ക്ക് പരിക്കേറ്റു. അധികാരത്തിൻെറ മറവിൽ തൃണമൂൽ കോൺഗ്രസുകാ൪ അഴിഞ്ഞാടുകയാണെന്നാണ് പ്രതിപക്ഷ പാ൪ട്ടികൾ ആരോപിക്കുന്നത്. 24പ൪ഗാന ജില്ലയിൽ രാഷ്ട്രീയ എതിരാളികളുടെ നൂറോളം വീടുകൾ തൃണമൂൽ പ്രവ൪ത്തക൪ തീവെച്ച് കൊള്ളയടിച്ചതായി മാധ്യമങ്ങൾ റിപ്പോ൪ട്ട്ചെയ്തു. മറ്റു പ്രദേശങ്ങളിലും വ്യാപക അക്രമം ഉണ്ടായി.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മു൪ഷിദാബാദ് ജില്ലയിൽ ശനിയാഴ്ച രാത്രി ഉണ്ടായ ബോംബേറിലാണ് രണ്ട് കോൺഗ്രസ് പ്രവ൪ത്തക൪ കൊല്ലപ്പെട്ടത്. ഭരത്പൂരിൽ ഉണ്ടായ അക്രമത്തിലാണ് ഒരാൾ മരിച്ചത്. ഇതോടെ, പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടാംഘട്ടത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളിൽ മൂന്നുപേ൪ കൊല്ലപ്പെട്ടിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ് ജൂലൈ 25ന് നടക്കെ കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയത്.
തൃണമൂൽ കോൺഗ്രസും സി. പി. എമ്മും കോൺഗ്രസ് പ്രവ൪ത്തക൪ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് മു൪ഷിദാബാദിലെ കോൺഗ്രസ് വക്താവ് അശോക് ദാസ് ആരോപിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സമാധാനപരമായി സമ്മതിദാനാവകാശം ഉപയോഗിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതബാന൪ജി വോട്ട൪മാരോട് അഭ്യ൪ഥിച്ചു. തൃണമൂലിൻെറ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ കാമ്പയിനുമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.