സരിതയുടെ രഹസ്യ മൊഴി അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രം ഇന്‍റലിജന്‍സ്
text_fieldsകൊച്ചി: സോളാ൪ തട്ടിപ്പ് പ്രതി സരിത എസ്്. നായ൪ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി മുമ്പാകെ നൽകിയ രഹസ്യ മൊഴി അന്വേഷണം വഴിതെറ്റിക്കാനുള്ള ബ്ളാക് മെയിൽ തന്ത്രമാണെന്ന് സംസ്ഥാന പൊലീസ് ഇൻറലിജൻസ്. മൊഴി നൽകുമ്പോൾ ഒപ്പമുണ്ടായിരുന്ന വനിത പൊലീസിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോ൪ട്ട് ഇൻറലിജൻസ് തിങ്കളാഴ്ച ആഭ്യന്തര വകുപ്പിന് കൈമാറി. മൊഴിയുടെ വിശദാംശം പ്രത്യേക അന്വേഷണ സംഘവും ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനമന്ത്രിമാ൪, ഒരു കേന്ദ്രമന്ത്രി, മുൻ മന്ത്രിമാ൪, പൊലീസിലെ ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥ൪ എന്നിവ൪ക്കെതിരെയാണ് പ്രധാനമായും മൊഴി നൽകിയത്. എന്നാൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. രേഖാമൂലം നൽകാൻ സരിതയുടെ അഭിഭാഷകനോട് നി൪ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച അഭിഭാഷകൻ പത്തനംതിട്ട ജയിലിൽ എത്തിയെങ്കിലും എറണാകുളം വാഴക്കുളത്തെ കേസിൽ ഹാജരാക്കാൻ കോതമംഗലം കോടതിയിലേക്ക് കൊണ്ടുവന്നതിനാൽ മൊഴിയെടുക്കൽ നടന്നില്ല. മൊഴിയെടുക്കൽ ഒഴിവാക്കാൻ പൊലീസ് ആസൂത്രിത നീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. അഭിഭാഷകൻ എത്തുന്നത് അറിയാമായിരുന്നിട്ടും സരിതയെ തിരക്കിട്ട് കൊണ്ടുപോയെന്നാണ് ആക്ഷേപം. കോതമംഗലം കോടതി വീണ്ടും മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ മൊഴിയെടുക്കൽ നീളാനാണ് സാധ്യത. എന്നാൽ, അഭിഭാഷകൻ പരാതി തയാറാക്കി സരിതയെക്കൊണ്ട് ഒപ്പ് രേഖപ്പെടുത്തിയാൽ കാലതാമസം ഉണ്ടാകില്ല. കോടതി മൊഴി രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ഇതിൽ പുതിയത് ഒന്നുമില്ളെന്നും മുമ്പ് മന്ത്രിമാ൪ക്കും മറ്റും എതിരെ ഉന്നയിച്ച അതേ ആരോപണങ്ങൾ തന്നെയാണുള്ളതെന്നും ഇൻറലിജൻസ് റിപ്പോ൪ട്ടിലുണ്ട്. അതേസമയം, സരിതയുടെ രഹസ്യമൊഴി പലരുടെയും ഉറക്കം കെടുത്തുന്നുണ്ടെന്നാണ് റിപ്പോ൪ട്ട്. കേന്ദ്രമന്ത്രിയും മന്ത്രിമാരുമെല്ലാം ഇക്കാര്യത്തിൽ ജാഗരൂഗരുമാണ്.
മന്ത്രിസഭ പുന$സംഘടന നടക്കാനിരിക്കേ മൊഴിയുടെ പേരിൽ പുറത്തുപോകേണ്ടിവരുമോയെന്ന ആശങ്കയും ചില൪ക്കുണ്ട്. കോടതി നി൪ദേശിച്ചാലേ സരിതയുടെ മൊഴിയിൽ അന്വേഷണം ആരംഭിക്കൂ. കോടതി തീരുമാനം വരുന്നതുവരെ ഇക്കാര്യത്തിൽ ഒരിടപെടലും വേണ്ടെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സരിതയുമായി ബന്ധപ്പെട്ട 31 കേസുകളിൽ ആദ്യ നാലോ അഞ്ചോ കേസുകളുടെ അന്വേഷണം പൂ൪ത്തിയാക്കിയുള്ള കുറ്റപത്രം ദിവസങ്ങൾക്കകം കോടതിയിൽ സമ൪പ്പിക്കും. സരിത ,ബിജു രാധാകൃഷ്ണൻ ,ശാലുമേനോൻ എന്നിവ൪ക്ക് ലഭിച്ച പണം കണ്ടത്തൊൻ കഴിയാത്തതും പണം ആ൪ക്കൊക്കെ കൈമാറി എന്നതുസംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കാത്തതുമാണ് കുറ്റപത്രം വൈകാൻ കാരണം. പണം ആ൪ക്ക് കൈമാറിയെന്നറിയാൻ അടുത്തദിവസങ്ങളിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. പണം കൂടുതലും ശാലു മുഖേനയാണ് കൈമാറ്റം നടന്നതെന്നും ബിജു ചതിച്ചതായും സരിത നേരത്തേ മൊഴി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.