സോളാര്‍ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കും -പ്രകാശ് ജാവ്ദേക്കര്‍
text_fieldsതിരുവനന്തപുരം: സോളാ൪ വിഷയം പാ൪ലമെൻറിൽ ഉന്നയിക്കുമെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രകാശ് ജാവ്ദേക്ക൪. തിരുവനന്തപുരം പ്രസ്ക്ളബിൻെറ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സബ്സിഡി ലഭിക്കുന്ന ഈ പദ്ധതി എങ്ങനെ വഴിതിരിച്ചുവിട്ടുവെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സ൪ക്കാറിനുണ്ട്. ഉമ്മൻചാണ്ടി സ൪ക്കാറിന് അധികാരത്തിൽ തുടരാനുള്ള ധാ൪മികത നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റ് അഴിമതികളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തട്ടിപ്പാണ് നടന്നതെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. രാജ്യവ്യാപകമായി വലിയ കൊള്ളയാണ് യു.പി.എ സ൪ക്കാ൪ നടത്തുന്നത്. അതുമായാണ് ഉമ്മൻചാണ്ടി ഈ തട്ടിപ്പിനെ താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കണമെന്ന് ആ൪.എസ്.എസ് ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. വികസനവും സ്ഥിരതയുമുള്ള സ൪ക്കാ൪ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവ൪ മോഡി പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകണമെന്ന് ആഗ്രഹിച്ചു. ആ ആവശ്യം രാജ്യത്തിൻെറ പല കോണുകളിൽ നിന്നും ഉയ൪ന്നുവരികയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പിയെ നയിക്കും. ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഇന്ത്യൻ മുജാഹിദീൻെറ പ്രവ൪ത്തനം ഇന്ത്യയിലുണ്ടായതെന്ന കോൺഗ്രസ് വക്താവ് ഷക്കീൽ അഹമ്മദിൻെറ പ്രസ്താവന തെറ്റാണ്. ഐ.എസ്.ഐയുടെ പദ്ധതി പ്രകാരം വ൪ഷങ്ങളായി ഈ സംഘടന രാജ്യത്ത് പ്രവ൪ത്തിക്കുന്നുണ്ട്. പേരുകളിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളതെന്നും പ്രകാശ് ജാവ്ദേക്ക൪ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും സന്നിഹിതനായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.