ശിരോവസ്ത്രം: ജി.ഐ.ഒ പരാതി നല്‍കി
text_fieldsകൊല്ലം: ശിരോവസ്ത്ര സ്വാതന്ത്ര്യം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ (ജി.ഐ.ഒ) ഭാരവാഹികൾ മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ കമീഷൻ അംഗം ആ൪. നടരാജന് പരാതി നൽകി.
ശിരോവസ്ത്രമണിഞ്ഞ് സ്കൂളിൽ പോകാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടാണ് ചില മാനേജ്മെൻറുകൾ സ്വീകരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശിരോവസ്ത്രനിരോധത്തിലൂടെ വിദ്യാഭ്യാസം നിഷേധിക്കുക വഴി കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് മുസ്ലിം പെൺകുട്ടികൾ ഇരയാകുന്നതെന്ന് പരാതിയിൽ പറയുന്നു.
കേവലം ചില സ്കൂളുകളിൽ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്നമെന്ന് ആവ൪ത്തിക്കുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷൻ വിശദീകരണം ആവശ്യപ്പെട്ടെന്നാണറിയുന്നത്. ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഹ്ല, ജില്ലാ കമ്മിറ്റിയംഗം ലുബൈന എന്നിവരാണ് പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.