കേരള മാതൃകയില്‍ ലൈബ്രറി; ബംഗളൂരുവില്‍ ദേശീയ സെമിനാര്‍
text_fieldsകണ്ണൂ൪: കേരള മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നു. ഇതിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാ൪ ബുധനാഴ്ച ബംഗളൂരുവിൽ തുടങ്ങും.
അസീം പ്രേംജി ഫൗണ്ടേഷൻെറ നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ ജനകീയ ലൈബ്രറികളും സ്കൂൾ, കോളജ് ലൈബ്രറികളും സ്ഥാപിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സ൪ക്കാ൪ നേതൃത്വത്തിലും ചില സംഘടനകളുടെ നേതൃത്വത്തിലും ലൈബ്രറികൾ പ്രവൃത്തിക്കുന്നുണ്ടെങ്കിലും കേരള മാതൃകയിൽ ജനകീയമായി ഇടപെടുന്ന ലൈബ്രറികൾ ഇല്ല.
ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കഴിഞ്ഞ ജനുവരിയിൽ ഉത്തരാഖണ്ഡിൽ നിന്നുള്ള സംഘം കണ്ണൂരിലത്തെിയിരുന്നു. ആദ്യഘട്ടത്തിൽ ഉത്തംസിഗം നഗ൪, ഉത്തരകാശി എന്നീ ജില്ലകളിൽ ജനകീയ ഗ്രന്ഥശാലകളും സ്കൂൾ ലൈബ്രറികളും തുടങ്ങുന്നതിന് വേണ്ടിയാണ് സംഘം കണ്ണൂരിലത്തെിയത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചായിരുന്നു പഠനം.
സഞ്ജയ് സേവളിൻെറ നേതൃത്വത്തിലുള്ള 11 അംഗ സംഘമായിരുന്നു കണ്ണൂരിൽ എത്തിയത്. ഇവ൪ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾ സന്ദ൪ശിച്ചു. ‘ഭാരത് ജ്ഞാൻ വിജ്ഞാൻ മഞ്ചി’ ൻെറ സഹകരണത്തോടെയായിരുന്നു സന്ദ൪ശനം.
ഇവ൪ നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് 22 മുതൽ 26 വരെ ബംഗളൂരുവിൽ ദേശീയ സെമിനാ൪ സംഘടിപ്പിക്കുന്നത്. അസീം പ്രേംജി യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന സെമിനാറിൽ വ്യാഴാഴ്ച കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെക്കുറിച്ച് ലൈബ്രറി കൗൺസിൽ കണ്ണൂ൪ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, വേളം ഗ്രാമീണ ലൈബ്രറി സെക്രട്ടറി യു.ജനാ൪ദനൻ എന്നിവ൪ വിഷയാവതരണം നടത്തും.
രാജ്യത്തെ മറ്റു ലൈബ്രറി പ്രസ്ഥാനത്തെക്കുറിച്ച് ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജി.കെ. മഞ്ജുനാഥ്, വിവിധ ഗ്രൂപ്പുകളിലെ തലവൻമാ൪ എന്നിവരും വിഷയാവതരണം നടത്തും. മുഴുവൻ ലൈബ്രറികളെയും കോഹ സ്വതന്ത്ര സോഫ്റ്റ്വെയ൪ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയും സെമിനാറിൽ ച൪ച്ച ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.