നിറ്റാ ജലാറ്റിന്‍: കാതിക്കുടത്ത് പ്രശ്നമുണ്ടാക്കിയത് സാമൂഹികവിരുദ്ധര്‍ -കമ്പനി അധികൃതര്‍
text_fieldsതൃശൂ൪: മന$പൂ൪വം പ്രശ്നം സൃഷ്ടി ക്കാനുറച്ച് എത്തിയ ചില സാമൂഹികവിരുദ്ധരാണ് കാതിക്കുടത്ത് ഉണ്ടായ ഖേദകരമായ സംഭവത്തിന് പിറകിലെന്ന് നിറ്റാ ജലാറ്റിൻ കമ്പനി അധികൃത൪. സത്യം വെളിച്ചത്ത് വരണമെന്നും കമ്പനി വാ൪ത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
പൈപ്പുകൾ നശിപ്പിക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതിനെ ത്തുട൪ന്നാണ് കമ്പനിക്ക് മുന്നിൽ പ്രതിഷേധസമരം നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും നീക്കിയതിനുശേഷം നാട്ടുകാരല്ലാത്ത അജ്ഞാത൪ ഉൾപ്പെട്ട സമരക്കാ൪ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുട൪ന്ന് പൊലീസിന് ലാത്തിച്ചാ൪ജ് ചെയ്യേണ്ടിവന്നു.
ജീവൻരക്ഷാമരുന്നുകൾ ഉൾപ്പെടെയു ള്ള ഉൽപന്നങ്ങളാണ് കമ്പനിയിൽ നി൪മിക്കുന്നത്. നിയമം അനുശാസിക്കുന്ന മാന ദണ്ഡങ്ങൾ പാലിച്ചാണ് കമ്പനി പ്രവ൪ത്തിക്കുന്നത്. അംഗീകൃത സ൪ക്കാ൪ എജൻസിയെക്കൊണ്ട് കമ്പനിയുടെ പ്രവ൪ത്തനത്തെക്കുറിച്ച് പഠനം നടത്താം. കമ്പനി പൂട്ടണമെന്ന സ്ഥാപിത താൽപര്യക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല.
മേയ് 29ന് ചാലക്കുടിപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങിയ സംഭവത്തത്തെുട൪ന്നാണ് കമ്പനിക്കെതിരെ ആക്ഷൻ കൗൺ സിൽ ആരോപണമുന്നയിച്ചത്. ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചും ഭീതിയിലാഴ്ത്തിയും ആണ് സമരപരിപാടികൾ ശക്തമാക്കിയത്. എന്നാൽ, സംസ്ഥാന സ൪ക്കാറിന് കീഴിലെ അംഗീകൃത ഏജൻസികൾ നടത്തി യ പഠനത്തിൽ മീനുകൾ ചത്തത് കമ്പനി കാരണമല്ളെന്ന് വ്യക്തമായി. നിജസ്ഥിതി അന്വേഷിക്കാൻ കമ്പനി പൊലീസിന് പരാതി കൊടുത്തതിന് പുറമെ ഹൈകോടതിയിൽ ഹരജി സമ൪പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജൂൺ 29ന് കലക്ട൪ വിളിച്ചുകൂട്ടിയ സ൪വകക്ഷിയോഗത്തിൽ കമ്പനിയെപ്പറ്റി പഠിക്കാൻ കമ്മിറ്റിയെ നിശ്ചയിച്ചു. ആക്ഷ ൻ കൗൺസിൽ പ്രതിനിധിയും അടങ്ങുന്ന കമ്മിറ്റി ഈമാസം 16ന് കമ്പനി പരിശോധിക്കുകയും പ്രവ൪ത്തനങ്ങൾ പഠിക്കുകയും ചെയ്തു. റിപ്പോ൪ട്ട് കിട്ടിയതിനുശേഷം തുട൪നടപടികൾ എടുക്കാമെന്ന് കലക്ട൪ പറഞ്ഞെങ്കിലും അതുമാനിക്കാതെ ആക്ഷ ൻ കൗൺസിൽ ഈമാസം 21ന് കമ്പനിയുടെ പൈപ്പ് ബലമായി നീക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു എന്നും കമ്പനി വക്താക്കൾ പറയുന്നു.
ഇനി ഉപരോധസമരം
ചാലക്കുടി: നിറ്റാ ജലാറ്റിൻ കമ്പനിക്കെതിരായ സമരം പുതിയ ദിശയിലേക്ക്. കമ്പനി തുറക്കാൻ അനുവദിക്കാത്തവിധം ഉപരോധമാണ് അടുത്ത ഘട്ടം. ജീവനക്കാരെയും വാഹനങ്ങളും കമ്പനിയിലേക്ക് കടത്തി വിടില്ല. സമാധാനപരമായി നടത്തിയ സമരത്തിനെതിരായ പൊലീസ് നടപടിയത്തെുട൪ന്ന് സമരത്തിന് സംസ്ഥാന വ്യാപകശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സമരസമിതി സമരം ശക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.