Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാലവര്‍ഷക്കെടുതി; ആറു...

കാലവര്‍ഷക്കെടുതി; ആറു റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 30 ലക്ഷം

text_fields
bookmark_border
കാലവര്‍ഷക്കെടുതി; ആറു റോഡുകളുടെ  പുനര്‍നിര്‍മാണത്തിന് 30 ലക്ഷം
cancel
പയ്യന്നൂ൪: കാലവ൪ഷത്തിൽ തക൪ന്ന പയ്യന്നൂ൪ മണ്ഡലത്തിലെ ആറ് റോഡുകളുടെ പുന൪നി൪മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്തുവകുപ്പ് ഉത്തരവായി.
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആയു൪വേദ ആശുപത്രി-കരിച്ചാൽ റോഡ്, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വൈപ്പിരിയം-ആലക്കാട് റോഡ്, പെരിങ്ങോം വയക്കരയിലെ ആനപ്പെട്ടിപൊയിൽ-മുണ്ട൪കാനം റോഡ്, എരമംകുറ്റൂ൪ ഗ്രാമപഞ്ചായത്തിലെ കായപ്പൊയിൽ-ചേപ്പാത്തോട് റോഡ്, കരിവെള്ളൂ൪-പെരളം ഗ്രാമപഞ്ചായത്തിലെ ആണൂ൪-ചുട്ടം-പാട്ടിയമ്മ സ്കൂൾ റോഡ്, ചെറുപുഴയിൽ തിരുമേനി-കോറാളി റോഡ് എന്നിവയുടെ പുന൪നി൪മാണത്തിനാണ് അഞ്ചുലക്ഷം രൂപ വീതം അനുവദിച്ചത്.
അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾ അതത് എൻജിനീയറിങ് വിഭാഗത്തിൻെറ സാന്നിധ്യത്തിലും ഈ വിഭാഗത്തിൻെറ അസാന്നിധ്യത്തിൽ പണിനടക്കുന്ന പ്രദേശത്തെ പൊതുമരാമത്ത് വകുപ്പ് എൻജിനീയറിങ് വിഭാഗത്തിൻെറ സാന്നിധ്യത്തിലും നടത്തണം. സ൪ക്കാ൪ ഉത്തരവുകളുടെ വ്യവസ്ഥക്ക് വിധേയമായി അടിയന്തരമായി നി൪മാണ പ്രവൃത്തി പൂ൪ത്തിയാക്കണമെന്നും അനുവദിച്ച തുകയേക്കാൾ അധികം ചെലവഴിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story