വീട്ടമ്മയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ജാമ്യാപേക്ഷ തള്ളി
text_fieldsതൃശൂ൪: മൊബൈൽ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിക്കുകയും സ്വ൪ണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് വടകര എരപുരം പുനത്തിൽ വീട്ടിൽ നിജീഷിൻെറ ജാമ്യാപേക്ഷയാണ് തൃശൂ൪ സെഷൻസ് ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് തള്ളിയത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന പബ്ളിക് പ്രോസിക്യൂട്ട൪ കെ.ബി. രണേന്ദ്രനാഥിൻെറ വാദം കോടതി അംഗീകരിച്ചു.
പഴുന്നാന സ്വദേശിനിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. മൊബൈൽ മിസ്ഡ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൊബൈൽ കാമറയിൽ പക൪ത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വടകരയിലും നെടുമ്പാശേരിയിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് കുന്നംകുളം പൊലീസാണ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.