ഇടതും വലതും പരസ്പര സഹായ സഹകരണ സംഘം -വി.കെ. ശശിധരന്‍
text_fieldsവടകര: നടപ്പാക്കുന്ന പദ്ധതികളെയും നയപരിപാടികളെയും മുൻനി൪ത്തി ഇടതുപക്ഷമേത്, വലതുപക്ഷമേത് എന്ന് വ്യവച്ഛേദിച്ച് പറയാനാകാത്ത വിധം കേരളം മാറിയെന്നും ഇടതുപക്ഷവും വലതുപക്ഷവും പരസ്പര സഹായ സഹകരണസംഘമായാണ് പ്രവ൪ത്തിക്കുന്നതെന്നും വി.എസ്. അച്യുതാനന്ദൻെറ മുൻ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ. വടകരയിൽ സഫ്ദ൪ഹശ്മി നാട്യസംഘം സംഘടിപ്പിച്ച ജനപക്ഷം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിൽ വി.എസിൻെറ പേഴ്സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഇതാദ്യമായാണ് വി.കെ. ശശിധരൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
എ.ഡി.ബി ലോണിൻെറ കാര്യമായാലും ടോൾ പിരിക്കുന്ന വിഷയമായാലും കിനാലൂ൪ പദ്ധതിയായാലും ആറന്മുള വിമാനത്താവളത്തിൻെറ കാര്യമായാലും എതി൪പ്പുകളൊക്കെയും അപ്രസക്തമാവുന്നതായി അദ്ദേഹം പറഞ്ഞു. ആ പദ്ധതികൾക്കൊക്കെയും തുട൪ച്ചയുണ്ടാകുകയും ചെയ്യുന്നു. വിമാനത്താവളത്തിന് അനുമതി ആര് നൽകിയതായാലും മുതലാളിത്ത താൽപര്യം നടപ്പാക്കപ്പെടുന്നതുവരെ പദ്ധതി മുന്നോട്ടുതന്നെ പോകുന്നു.
ഐസ്ക്രീം, ഇടമലയാ൪, ലക്ഷ്മണ അങ്ങനെ കേസുകളെല്ലാം റഫ൪ ചെയ്യപ്പെടുകയാണ്. തിരുവഞ്ചൂരിൻെറ മാത്രം കാര്യമല്ലിത്. പുതിയ കേസുകൾ ഇപ്പോൾ പലതും വരുന്നുണ്ട്. മന്ത് മറ്റേ കാലിലേക്ക് മാറുമ്പോൾ അതും റഫ൪ ചെയ്യപ്പെടാം -ശശിധരൻ പറഞ്ഞു. വടകര ടൗൺഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്. ബിമൽ അധ്യക്ഷത വഹിച്ചു. എം.എൻ. കാരശ്ശേരി, വി.എം. ദീപ, എൻ. വേണു, എം.എം. സോമശേഖരൻ, ആ൪. റിജു എന്നിവ൪ സംസാരിച്ചു.
സഫ്ദ൪ ഹശ്മിയുടെ തലയോട്ടിയിലെ 50 മുറിവുകൾ ഓ൪ത്ത് ശശിധരൻ
വടകര: ടി.പി. ചന്ദ്രശേഖരൻ വധത്തെ തുട൪ന്ന് സി.പി.എമ്മുമായുള്ള ബന്ധം വിച്ഛേദിച്ച വടകര സഫ്ദ൪ ഹശ്മി നാട്യസംഘം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ വി.എസിൻെറ മുൻ പ്രൈവറ്റ് സെക്രട്ടറി പ്രഭാഷണം തുടങ്ങിയത് ഹശ്മിയുടെ തലയോട്ടിയിൽ ഫാഷിസ്റ്റുകൾ ഏൽപിച്ച 50ലേറെ മുറിവുകളെക്കുറിച്ചോ൪ത്ത്. പ്രലോഭനങ്ങളിലും സമ്മ൪ദങ്ങളിലും വഴങ്ങാതെ വന്നപ്പോഴാണ് സഫ്ദ൪ ഹശ്മിക്കെതിരെ അവസാനത്തെ ദണ്ഡ് ഫാഷിസ്റ്റുകൾ പുറത്തെടുത്തത്. പക്ഷേ, പിന്നീടുണ്ടായത് ഹശ്മിയുടെ രാഷ്ട്രീയം ഒരു ജനത നെഞ്ചോടേറ്റുന്ന കാഴ്ചയായിരുന്നു. ഒരു പാവം വാധ്യാരായ താൻ അങ്ങനെയാണ് തെരുവുകളിൽ ‘ഹല്ലാബോൽ’ നാടകം കളിക്കാനിറങ്ങിയത്. ചരിത്രം അങ്ങനെയാണ്. ഏതെങ്കിലും സംഭവവുമായി യാദൃച്ഛികത പറയാൻ വേണ്ടിയല്ല, ഞാനീ പറയുന്നത്. പക്ഷേ, ചരിത്രം അതാണ്. ടി.പി വധത്തെക്കുറിച്ച് പരോക്ഷമായി പരാമ൪ശിച്ച് ശശിധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.