ഏഷ്യാനെറ്റ് ന്യൂസിനെതിരെ കര്‍ശന നിയമനടപടി -മുഖ്യമന്ത്രി
text_fieldsകോട്ടയം: ആൾമാറാട്ടം നടത്തി നിയമവിരുദ്ധമായി പ്രവ൪ത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ സ൪ക്കാ൪ ക൪ശന നിയമനടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാധ്യമങ്ങൾക്ക് ഉയ൪ന്ന മാനദണ്ഡം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതാണോ മാധ്യമ സംസ്കാരമെന്നും ചോദിച്ചു. മന്ത്രി (എ.പി. അനിൽ കുമാ൪) പറഞ്ഞ കാര്യങ്ങൾ മുഴുവൻ സംപ്രേഷണം ചെയ്യാൻ ചാനൽ തയാറാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ദൽഹിയാത്രയെ കുറിച്ച് ചോദിച്ച മാധ്യമപ്രവ൪ത്തകരോട് നിങ്ങൾ എന്തുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് വാ൪ത്തയെക്കുറിച്ച് തിരക്കുന്നില്ളെന്ന് ആരാഞ്ഞശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദൽഹി യാത്രക്ക് ശേഷം കാര്യങ്ങൾ ശുഭകരമാകുമോയെന്ന ചോദ്യത്തിന് ‘സംശയമെന്ത്’ എന്നായിരുന്നു മറുപടി. എല്ലാം ഹൈകമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുമോയെന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂനിയൻെറ വിദ്യാഭ്യാസ അവാ൪ഡ് വിതരണ ചടങ്ങിനത്തെിയ മുഖ്യമന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ കരിങ്കൊടി കാണിച്ചു.
മാധ്യമങ്ങൾക്കെതിരായ നിയമനടപടി കോൺഗ്രസ് നയമല്ല -മുരളീധരൻ
കോഴിക്കോട്: സ൪ക്കാറിനെതിരെ വാ൪ത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് കോൺഗ്രസ് നയമല്ളെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ. കുറ്റിച്ചിറയിൽ ഖാദി ഫൗണ്ടേഷൻെറ ഇഫ്താ൪ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. മുമ്പ് ഇത്തരമൊരു വിവാദത്തിൽ നിയമനടപടി പാടില്ളെന്ന് എ.കെ. ആൻറണി നിലപാടെടുത്തിരുന്നതായും മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ താനില്ളെന്ന് കെ. മുരളീധരൻ എം.എൽ.എ. പിന്നീട് വാ൪ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ആരോപണത്തിന് പിന്നിൽ ഗൂഢാലോചന തന്നെയെന്ന് മന്ത്രി അനിൽകുമാ൪
മലപ്പുറം: സോളാ൪ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ രഹസ്യമൊഴി ഒതുക്കാൻ താൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാ൪ ആവ൪ത്തിച്ചു. കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് മലപ്പുറത്തെ വസതിയിലത്തെിയ മാധ്യമപ്രവ൪ത്തകരോട് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ മന്ത്രി തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.