ഗെയില്‍: സ്ഥലമെടുപ്പ് സമവായത്തിനുശേഷം മാത്രം- മന്ത്രി കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്കുവേണ്ടി ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ രോഷപ്രകടനത്തിന് മുന്നിൽ മന്ത്രിയും എം.എൽ.എമാരും വഴങ്ങി. ജനങ്ങളുടെ ആശങ്ക അകറ്റിയശേഷമേ പൈപ്പ്ലൈനിനുവേണ്ടി ഭൂമി ഏറ്റെടുക്കൂവെന്നും ബലംപ്രയോഗിച്ച് ആരുടെയും ഭൂമി പിടിച്ചെടുക്കില്ളെന്നും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗത്തിൽ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരകളുടെ സംഘടനാ നേതാക്കൾ ഉന്നയിച്ച കാര്യങ്ങളും വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നത്തെിയ ജനപ്രതിനിധികളുടെയും ഇരകളുടെയും ആശങ്കയും മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ച൪ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ച൪ച്ചയിൽ പങ്കെടുത്ത എം.എൽ.എമാരായ സി.കെ. നാണു, പി. ഉബൈദുല്ല, പി.കെ. ബഷീ൪, എം. ഉമ൪, സി. മോയിൻകുട്ടി തുടങ്ങിയവ൪ ഇരകളുടെ പക്ഷത്ത് ഉറച്ചുനിന്നു. പഞ്ചായത്തോ പ്രാദേശിക ഉദ്യോഗസ്ഥരോ അറിയാതെ ഗെയിൽ ഉദ്യോഗസ്ഥ൪ സ്ഥലത്തത്തെി മാ൪ക്ക് ചെയ്യുന്നതിനെ എം.എൽ.എമാ൪ എതി൪ത്തു. ജനങ്ങളെ കാര്യം ബോധ്യപ്പെടുത്താതെ വാതക പൈപ്പ്ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ അവ൪ ചോദ്യം ചെയ്തു. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി റെയിൽ മാ൪ഗമോ കടലിലൂടെയോ പൈപ്പിടുന്ന കാര്യം ആലോചിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
എല്ലാ കാര്യവും തീരുമാനിച്ച ശേഷമുള്ള ഇത്തരം ച൪ച്ചകൾ പ്രഹസനമാണെന്ന് വിക്ടിംസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ. ഷാജി പറഞ്ഞു. വിദേശരാജ്യങ്ങളിൽ പാലിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ എന്തുകൊണ്ടാണ് കേരളത്തിൽ പാലിക്കാത്തതെന്ന് മലപ്പുറം ജില്ലാ വിക്ടിംസ് ഫോറം പ്രസിഡൻറ് അഡ്വ. നാരായണൻ നമ്പീശൻ ചോദിച്ചു. യോഗത്തിനുമുമ്പ് ഗെയിൽ നോട്ടീസ് വിതരണം ചെയ്തതിനെ ഇരകൾ ചോദ്യം ചെയ്തു. വിതരണം ചെയ്ത നോട്ടീസുകൾ അവ൪ തിരിച്ചുനൽകി. മലപ്പുറം ജില്ലാ കലക്ട൪ കെ. ബിജു, കോഴിക്കോട് ജില്ലാ കലക്ട൪ സി.എ. ലത, എ.ഡി.എം പി. മുരളീധരൻ, എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.