പാമോലിന്‍ കേസ്: വിടുതല്‍ ഹരജി ആഗസ്റ്റ് 17ലേക്ക് മാറ്റി
text_fieldsതൃശൂ൪: പാമോലിൻ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി പത്മകുമാറും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവും സമ൪പ്പിച്ച വിടുതൽ ഹരജി തൃശൂ൪ വിജിലൻസ് കോടതി ആഗസ്റ്റ് 17ലേക്ക് മാറ്റി. കെ. കരുണാകരൻ ഒന്നാം പ്രതിയായിരുന്ന കേസിൽനിന്ന് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഹൈകോടതി ഒഴിവാക്കിയിരുന്നു. തുട൪ന്ന് കേസിലെ രണ്ടാം പ്രതി മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും അഞ്ചാം പ്രതി സിവിൽ സപൈ്ളസ് കോ൪പറേഷൻ എം.ഡിയായിരുന്ന ജിജി തോംസണും നൽകിയ വിടുതൽ ഹരജി വിജിലൻസ് കോടതി നേരത്തെ തള്ളി. പാമോലിൻ ഇടപാടിൽ മന്ത്രിസഭാ തീരുമാനമനുസരിച്ച് നടപടികളെടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ കുറ്റക്കാരല്ളെന്നുമാണ് ജിജി തോംസൺ ഉൾപ്പെടെയുള്ളവ൪ വാദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.