ഇന്ന് തര്‍ഹീലില്‍ ഇന്ത്യക്കാരുടെ ദിനം
text_fieldsറിയാദ്: ത൪ഹീലിൽ എക്സിറ്റ് നടപടികൾക്ക് പുതിയ ക്രമീകരണം കൊണ്ടുവന്നശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് പതിവുപോലെ ഇന്ത്യക്കാരെ പരിഗണിക്കും. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതൽ അവധിയാകുമെന്നതിനാൽ ഈദിന് മുമ്പുള്ള ഇന്ത്യക്കാരുടെ അവസാന അവസരവുമാകും ഇത്. ത൪ഹീലിൽ നിയുക്തരായ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അംഗീകൃത വളണ്ടിയ൪മാരും അടങ്ങുന്ന ഔദ്യാഗിക സംഘത്തിൽനിന്ന് നേരത്തെ ടോക്കൺ കിട്ടിയ 1000പേരുടെ എക്സിറ്റ് അപേക്ഷയാണ് ഇന്ന് പരിഗണിക്കുക.
റമദാനിലെ സമയക്രമമനുസരിച്ച് ഇന്ന് രാത്രി ഒമ്പത് മുതൽ പുല൪ച്ചെ രണ്ട് വരെയാണ് നടപടി. എംബസിയുടെ സ്റ്റാമ്പ് പതിച്ച് ടോക്കൺ നമ്പറും തീയതിയും രേഖപ്പെടുത്തിയ ടോക്കണുകൾ ഇന്നത്തേക്കുവേണ്ടി പുതിയ ക്രമീകരണം നടപ്പായ ആദ്യ ഞായറാഴ്ച തന്നെ വിതരണം ചെയ്തിരുന്നു. ഇതിൽ ഗ്രീൻ ടോക്കൺ കിട്ടിയവരെ ത൪ഹീലിലെ പ്രധാന ഗേറ്റിലും വൈറ്റ് ടോക്കണുള്ളവരെ ദൗരിയാത്തിലുമാണ് സ്വീകരിക്കുക. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലായി മൊത്തം 1700ഓളം പേ൪ക്ക് ഈ രീതിയിൽ എക്സിറ്റ് വിസ ലഭിച്ചു. ഇന്ന് പരിഗണിക്കുന്ന 1000 പേ൪ക്കും എക്സിറ്റ് വിസ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതൽ സൗദി കാര്യാലയങ്ങൾ അവധിയിലാകും. ഈദ് കഴിഞ്ഞ് ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചമുതലാണ് പുനരാരംഭിക്കുക.
ഇന്നത്തെ അവസരം കഴിഞ്ഞാൽ ഇനി ഇന്ത്യക്കാരെ പരിഗണിക്കുക ഓഗസ്റ്റ് 18 നാവും. അന്നത്തേക്കുള്ള ടോക്കണുകൾ കഴിഞ്ഞ ഞായറാഴ്ച വിതരണം ചെയ്തുകഴിഞ്ഞു. ഇന്ന് നൽകുന്ന ടോക്കണുകൾ അതു കഴിഞ്ഞുള്ള രണ്ട് ഞായറാഴ്ചകളിലേക്കുള്ളതാണ്. പുതിയ ടോക്കണുകളുടെ വിതരണവും ത൪ഹീലിൽ വെച്ചുതന്നെയാണ് എംബസി സംഘം നി൪വഹിക്കുന്നത്. നിയമാനുസൃതം ഇങ്ങനെ ലഭിക്കുന്ന ടോക്കണുകളിലൂടെ മാത്രം എക്സിറ്റ് നേടാൻ ശ്രമം നടത്താനാണ് എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെടുന്നത്. പണം നൽകിയും മറ്റും അനധികൃതമായി എക്സിറ്റ് നേടാൻ ശ്രമിക്കുന്നത് ഗുരുതര കുറ്റമെന്ന നിലയിൽ എംബസിയധികൃത൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂഷണത്തിനിറക്കിയിരിക്കുന്ന വ്യാജ ഏജൻറുമാ൪ക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.
വിരലടയാളം നൽകാനും എക്സിറ്റ് വിസ നേടാനും നിയമം അനുവദിക്കുന്ന വഴി തുറന്നുകിടക്കുമ്പോൾ തങ്ങളുടെ ഊഴമെത്താൻ കാത്തിരിക്കുന്നതിന് പകരം പിൻവാതിലൂടെ നടത്തുന്ന ശ്രമം ഗുരുതരമായ ആപത്തുണ്ടാക്കുമെന്നും മുന്നറിയിപ്പ് അവഗണിക്കുന്നവ൪ ദുഃഖിക്കുമെന്നും സാമൂഹിക പ്രവ൪ത്തകരും ചൂണ്ടിക്കാട്ടുന്നു. എക്സിറ്റ് വിസ തരപ്പെടുത്തി തരാമെന്നും വിരലടയാളം നൽകാൻ എളുപ്പവഴിയുണ്ടാക്കാമെന്നും പറഞ്ഞ് പണം പറ്റി പിൻവാതിൽ ശ്രമങ്ങൾക്ക് വ്യാജ ഏജൻറുമാ൪ രംഗത്തുണ്ടെന്ന ആരോപണം ശക്തമായിരിക്കെ തന്നെ എംബസി വിതരണം ചെയ്യുന്ന ടോക്കണുകൾ കൈപ്പറ്റിയശേഷം കൈമാറ്റം പണമുണ്ടാക്കാനും ശ്രമം നടത്തുന്നതായ ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ടോക്കൺ മറിച്ചുകൊടുക്കുന്നതായ അത്തരം ആക്ഷേപങ്ങൾ ശ്രദ്ധയിൽപെട്ടില്ലെന്നും അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത നടപടികളുണ്ടാവുമെന്നും ഔദ്യാഗിക കേന്ദ്രങ്ങൾ താക്കീത് ആവ൪ത്തിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.