ഗ്രാമീണ ടെലികോം ഫണ്ടില്‍ 30,000 കോടിയോളം വെറുതെ കിടക്കുന്നു
text_fieldsന്യൂദൽഹി: ഇന്ത്യയിലെ 6,38,596 ഗ്രാമങ്ങളെയും ടെലികോം, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വഴി പരസ്പരം ബന്ധിപ്പിക്കാൻ 10 വ൪ഷം മുമ്പ് രൂപംകൊടുത്ത ഫണ്ടിൽ 30,000 കോടിയോളം രൂപ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. മേഖലയിലെ സ്വകാര്യ സേവന ദാതാക്കളിൽനിന്ന് സഹായം സ്വീകരിച്ചാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരുന്നത്. പാ൪ലമെൻറ് അംഗീകാരം നൽകിയശേഷം 2002-03 മുതൽ ആഗോള സേവന ഉടമ്പടി ഫണ്ട് (യു.എസ്.ഒ.എഫ്) എന്നു പേരിട്ട പദ്ധതിക്കായി 50,683 കോടി രൂപയാണ് ശേഖരിച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ സമ്പദ്വ്യവസ്ഥയിൽ അതു ഗുണപരമായ സ്വാധീനം ചെലുത്തിയേനെയെന്ന് ഗ്രൂപ് സ്പെഷൽ മൊബൈൽ അസോസിയേഷൻ (ജി.എസ്.എം.എ) പബ്ളിക് പോളിസി തലവൻ ഗബ്രിയേൽ സോളമൻ അഭിപ്രായപ്പെട്ടു.
എന്നാൽ, ബാക്കിയുള്ള തുകയിൽ 20,000 കോടി രൂപ നാഷനൽ ഒപ്റ്റിക് ഫൈബ൪ നെറ്റ്വ൪ക് പ്രോജക്ടിനുവേണ്ടിയും 3046 കോടി രൂപ മാവോവാദി ഭീഷണിയുള്ള ഒമ്പതു സംസ്ഥാനങ്ങളിൽ 2,199 മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയും ചെലവിടുമെന്ന് ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡ് (ബി.ബി.എൻ.എൽ) ചെയ൪മാൻ എൻ. രവിശങ്ക൪ വ്യക്തമാക്കി. പദ്ധതി പരിവ൪ത്തിപ്പിച്ചെടുക്കുകയാണെന്നും മുന്നേറുന്നതിനനുസരിച്ച് കൂടുതൽ ഫണ്ട് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കു കീഴിൽ രാജ്യത്തെ രണ്ടരലക്ഷം വില്ളേജ് കൗൺസിലുകളെ ഹൈസ്പീഡ് ഡാറ്റാ കേബ്ളുകൾ വഴി പരസ്പരം ബന്ധിപ്പിക്കുമെന്നും രവിശങ്ക൪ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.