വിധി അനുകൂലമായി; അമൃത്കൗറും ദീപിന്ദര്‍ കൗറും ഇനി 20,000 കോടിയുടെ ഉടമകള്‍
text_fieldsചണ്ഡിഗഢ്: വ്യാജ വിൽപത്രമുണ്ടാക്കി പഞ്ചാബ് ഫരീദ്കോട്ടിലെ മുൻ രാജാവ് ഹരീന്ദ൪ സിങ് ബ്രാറിൻെറ സ്വത്തുവകകൾ കൈവശപ്പെടുത്തിയെന്ന കേസിൽ അദ്ദേഹത്തിൻെറ മക്കൾക്ക് അനുകൂലമായി കോടതി വിധി. 21 വ൪ഷം നീണ്ട കേസിൽ തീ൪പ്പുണ്ടായതുവഴിയാണ് ബ്രാറിൻെറ പെൺമക്കളായ അമൃത് കൗറും ദീപിന്ദ൪ കൗറും 20,000 കോടി ആസ്തിയുടെ ഉടമകളായത്. ന്യൂദൽഹി കോപ൪നികസ് മാ൪ഗിലെ വിശാല ബംഗ്ളാവായ ഫരീദ്കോട്ട് ഹൗസ്, ഫരീദ്കോട്ടിലെ കോട്ടയും കൊട്ടാരവും ചണ്ഡിഗഢ് മണി മജ്റയിലെ കോട്ട, റോൾസ് റോയ്സ് കാറുകൾ, ഫരീദ്കോട്ടിലെ 200 ഏക്കറോളം പ്രദേശത്തുള്ള വിമാനത്താവളം, ഹൈദരാബാദിലും മറ്റുമുള്ള സ്വത്തുക്കൾ, മുബൈ സ്റ്റാൻഡേ൪ഡ് ആൻഡ് ചാ൪ട്ടേഡ് ബാങ്കിലുള്ള 1,000 കോടിയുടെ സ്വ൪ണ, വജ്രാഭരണങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയാണ് ഇരുവ൪ക്കും ലഭിച്ചത്. ചണ്ഡിഗഢ് കോടതിയുടേതാണ് വിധി.
ബ്രാറിന് മൂന്നു പെൺകുട്ടികളും ഹ൪മൊഹീന്ദ൪ സിങ് എന്നു പേരുള്ള ഒരു മകനുമാണുള്ളത്. ഹ൪മൊഹീന്ദ൪ 1981ൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനെ തുട൪ന്ന് ബ്രാറിന് കടുത്ത വിഷാദരോഗം പിടിപെട്ടു. ഈ സമയം അദ്ദേഹത്തിൻെറ അനുചരന്മാ൪ ചേ൪ന്ന് വ്യാജ വിൽപത്രമുണ്ടാക്കി രജിസ്റ്റ൪ ചെയ്തുവെന്നായിരുന്നു പരാതി. ഇതുവഴി പരിചാരകന്മാരും ജോലിക്കാരും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിൻെറ തലപ്പത്തത്തെി. രണ്ട് പെൺകുട്ടികൾക്ക് പ്രതിമാസം 1200, 1000 രൂപ വീതം പ്രതിഫലം ലഭിക്കുന്ന ചെയ൪പേഴ്സൻ, വൈസ് പ്രസിഡൻറ് പദവിയും നൽകി. 1989ൽ ബ്രാ൪ മരിച്ചതോടെ ട്രസ്റ്റിന് സമ്പൂ൪ണ അധികാരം ലഭിച്ചു. ഇതിനിടെ, 2001ൽ മറ്റൊരു മകളായ മഹീപീന്ദ൪ കൗ൪ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിരുന്നു. പിതാവിൻെറ മനോനില തെറ്റിയ സമയത്തെ വിൽപത്രം നിലനിൽക്കുന്നതല്ളെന്നും ഇതിൽനിന്ന് തൻെറ മാതാവിനെയും പിതാവിൻെറ അമ്മയെയും പൂ൪ണമായും ഒഴിവാക്കിയെന്നുമാണ് ഹരജിക്കാ൪ വാദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.