ഇറ്റലിയില്‍ ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 39 മരണം
text_fieldsറോം: ദക്ഷിണ ഇറ്റലിയിലെ അവെല്ലിനോ നഗരത്തിന് സമീപം തീ൪ഥാടക൪ സഞ്ചരിച്ചതെന്നു കരുതുന്ന ബസ് കൊല്ലിയിലേക്ക് പതിച്ച് 39 പേ൪ മരിച്ചു. മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേ൪ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം പാലത്തിൻെറ കൈവരികൾ തക൪ത്ത് 30 മീറ്റ൪ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
രക്ഷാപ്രവ൪ത്തക൪ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിച്ച് ബസിൻെറ ഭാഗങ്ങൾ മുറിച്ചുനീക്കിയശേഷം ഏറെ പണിപ്പെട്ടാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. വാഹനത്തിനുള്ളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങളും കണ്ടെടുത്തത്. ബസിൻെറ ഡ്രൈവറും അപകടത്തിൽ മരിച്ചതായി അവെല്ലിനോ പൊലീസ് സ്ഥിരീകരിച്ചു.
നേപ്പ്ൾസ് നഗരത്തിൽ നിന്നും 40 മൈൽ അകലെ ഉൾനാടൻ പ്രദേശത്താണ് അപകടമുണ്ടായത്. ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അനുമാനിക്കുന്നു. സാധാരണ വേഗത്തിലായിരുന്ന ബസ് പൊടുന്നനെ ഗതിമാറി മുന്നിലുള്ള കാറുകളിൽ ഇടിച്ച ശേഷമാണ് താഴ്ചയിലേക്കു പതിച്ചത്. ടയറുകളിലൊന്ന് തക൪ന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. ബസിടിച്ച് നിരവധി കാറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. തക൪ന്ന കൈവരിയും ഫൈ്ളഓവറിൻെറ ഭാഗങ്ങളും രക്ഷാ പ്രവ൪ത്തനം നടത്തുന്നവരുടെ തലയിൽ പതിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. ആരാധാനാലയങ്ങൾക്ക് പേരുകേട്ട പുഗ്ളിയ പ്രദേശത്ത് തീ൪ഥാടക൪ ദിവസം മുഴുവൻ തങ്ങിയിരുന്നതായാണ് ആദ്യ റിപ്പോ൪ട്ടുകൾ. എന്നാൽ, വിനോദയാത്ര കഴിഞ്ഞ് തിരിച്ചസംഘമാണ് അപകടത്തിൽ പെട്ടതെന്നും സൂചനയുണ്ട്. നേപ്പ്ൾസ് നഗരത്തിന് സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ കുറിച്ച് അധികൃത൪ അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.