അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം ഇനി നിയമവിധേയം
text_fieldsലണ്ടൻ: അയ൪ലൻഡിൽ ഗ൪ഭച്ഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ ബില്ലിൽ പ്രസിഡൻറ് മിഖായേൽ ഡി ഹിഗ്ഗിൻസ് ഒപ്പു വെച്ചു. അമ്മയുടെ ജീവൻ രക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത സന്ദ൪ഭങ്ങളിൽ ഗ൪ഭച്ഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിലാണ് പ്രസിഡൻറ് ഒപ്പുവെച്ചത്. പ്രസിഡൻറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ 21 അംഗങ്ങൾ പങ്കെടുത്തു. ഗ൪ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനായി പാ൪ലമെൻറിൻെറ ഇരുസഭകളിലും ബില്ല് ഈ മാസം പരിഗണനക്ക് വെച്ചിരുന്നു.
ഗ൪ഭച്ഛിദ്രം നിഷേധിച്ചതിനത്തെുട൪ന്ന് ഇന്ത്യൻ വംശജ ഡോ. സവിത ഹാലപ്പനവ൪ മരിക്കാനിടയായതിനത്തെുട൪ന്നാണ് അയ൪ലൻഡിൽ പുതിയ നിയമം കൊണ്ടുവന്നത്. ഗ൪ഭിണിയായിരുന്ന സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആരോഗ്യനില മോശമായതിനെ തുട൪ന്ന് അബോ൪ഷൻ നടത്താൻ രണ്ടു തവണ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തുട൪ന്ന് സവിത മരിക്കുകയായിരുന്നു. കത്തോലിക്കൻ രാജ്യമായ അയ൪ലൻഡിൽ നിയമം അനുവദിക്കുന്നില്ളെന്നു ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃത൪ ഗ൪ഭച്ഛിദ്രത്തിനു വിസമ്മതിച്ചത്.
ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചതാടെ അയ൪ലൻഡിൽ നിലവിലുണ്ടായിരുന്ന 146 കൊല്ലത്തെ അപരിഷ്കൃത നിയമത്തിനാണ് അന്ത്യം കുറിക്കുന്നത്. 1867ലാണ് അയ൪ലൻഡിൽ ഗ൪ഭച്ഛിദ്രം നിയമവിധേയമല്ലാതാക്കിയത്. നിയമലംഘനത്തിന് 14 വ൪ഷം വരെ തടവും വിധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.