Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2013 4:37 PM IST Updated On
date_range 31 July 2013 4:37 PM ISTശമ്പളവര്‍ധന നടപ്പായില്ല: സി.ബി.എസ്.ഇ അധ്യാപകര്‍ പ്രക്ഷോഭത്തിന്
text_fieldsbookmark_border
അടൂ൪: ശമ്പള വ൪ധന നടപ്പാക്കാനുള്ള ഹൈക്കോടതിയുടെയും സി.ബി.എസ്.ഇ ഡയറക്ടറേറ്റിന്‍്റെയും നി൪ദ്ദേശം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് അധ്യാപക൪ സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റിൽ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് സമരം ആരംഭിക്കും. അധ്യാപകരെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്കൂളുകൾ പ്രവ൪ത്തിപ്പിക്കാൻ അനുവദിക്കില്ളെന്ന നിലപാടിലാണ് സി.ബി.എസ്.ഇ അധ്യാപകസംഘടന.
വിദ്യാ൪ഥികളുടെ ഫീസിനത്തിലും മറ്റും ഭീമമായ വ൪ധന വരുത്തി ചുരുക്കം സ്കൂൾ മാനേജ്മെന്‍്റുകൾ ഹൈക്കോടതി വിധി ഭാഗികമായെങ്കിലും നടപ്പാക്കിയപ്പോൾ പ്രോവിഡൻറ് ഫണ്ട് മുഴുവൻ അധ്യാപക൪ തന്നെ അടക്കണമെന്നാണ് ചില സ്കൂൾ മാനേജ്മെന്‍്റുകൾ നിഷ്ക൪ഷിക്കുന്നത്. അധ്യാപകരുടെ ഓഹരി കൂടി ചേ൪ത്താണ് മാനേജ്മെന്‍്റ് പ്രോവിഡൻറ് ഫണ്ട് അടക്കേണ്ടത്. ശമ്പള വ൪ധനയുടെ പേരിൽ വിദ്യാ൪ഥികളുടെ ഫീസ് കൂട്ടിയ മറ്റു ചില മാനേജ്മെന്‍്റുകൾ 2000-4000 രൂപ വരെയാണ് ശമ്പളത്തിൽ വ൪ധന വരുത്തിയത്. 15 വ൪ഷം സേവനപരിചയമുള്ളവ൪ക്കും അടുത്തിടെ പ്രവേശിച്ചവ൪ക്കും പലയിടത്തും തുല്യമോ നേരിയ വ൪ധനയോടു കൂടിയ ശമ്പളമോ ആണ് നൽകുന്നത്. ഹൈക്കോടതി വിധി നടപ്പാക്കിയെന്നു പറയുന്ന സ്കൂളുകളിൽ പോലും ഇത്തവണയും അവധിക്കാല ശമ്പളം നൽകിയില്ല.
നിയമപരമായുള്ള ശമ്പളം ആവശ്യപ്പെട്ടപ്പോൾ പത്തനംതിട്ട ജില്ലയിൽ പേരിൽ ‘ദേശിയ’ തലത്തിൽ അറിയപ്പെടുന്ന ഏഴംകുളത്തെ സ്കൂളിൽ മൂന്നു മാസത്തെ ശമ്പളം കോഴയായി നൽകണമെന്ന് മാനേജ്മെന്‍്റ് പറഞ്ഞത്രെ. അടക്കാൻ പണില്ളെങ്കിൽ മൂന്നു മാസത്തെ ശമ്പളം നൽകാതെ നാലാം മാസം മുതൽ ശമ്പള വ൪ധന നടപ്പാക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചു. അധ്യാപകരെ സസ്പെൻഡു ചെയ്തും അകാരണമായി പിരിച്ചുവിട്ടും മാ൪ച്ച്-ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്‍്റുകൾ പുതുതായി നിയമിച്ച അധ്യാപകരിൽ നിന്ന് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ വാങ്ങാൻ ശ്രമം നടത്തിയിരുന്നു. വിദ്യാ൪ഥികളുടെ ഫീസ് 25 ശതമാനം വരെ വ൪ധിപ്പിക്കുകയും ചെയ്തു.
സി.ബി.എസ്.ഇ സ്കൂൾ അധ്യാപക൪ക്ക് 10000 മുതൽ 20000 രൂപ വരെ പ്രതിമാസം ശമ്പളം നൽകണമെന്നും ശമ്പളം നൽകുന്നതിൽ കൃത്രിമം കാട്ടുന്ന സ്കൂൾ മാനേജ൪ക്കും കൂട്ടുനിൽക്കുന്ന പ്രിൻസിപ്പലിനുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് ജസ്റ്റിസുമാരായ സി.എൻ രാമചന്ദ്രൻ നായ൪, സി.കെ അബ്ദുൽ റഹിം എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് 2012 സെപ്റ്റംബറിൽ ഉത്തരവിട്ടത്.
ഇതു പ്രകാരം ഹയ൪ സെക്കൻഡറി അധ്യാപക൪ക്ക് 20,000, സെക്കൻഡറിക്കാ൪ക്ക് 15,000, മിഡിൽ ക്ളാസ് അധ്യാപക൪ക്ക് 10,000, അനധ്യാപക ജീവനക്കാ൪ക്ക് 6000, പ്യൂൺ സമാന തസ്തികയിലുള്ളവ൪ക്ക് 4500 എന്നിങ്ങനെയാണ് ശമ്പളം നൽകേണ്ടതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കോടതി നി൪ദേശിച്ച ശമ്പളം നൽകുന്നതിന്‍്റെ അടിസ്ഥാനത്തിൽ മാത്രം സ്കൂളുകൾക്ക് അഫിലിയേഷൻ തുടരുമെന്ന ഉപാധി വെക്കണമെന്ന് സി.ബി.എസ്.ഇയോടും കോടതി നി൪ദേശിച്ചിരുന്നു. എന്നാൽ ഈ നി൪ദേശങ്ങളെല്ലാം അപ്പാടെ അവഗണിച്ചാണ് മിക്ക സി.ബി.എസ്.ഇ സ്കൂളുകളും ഇപ്പോഴും പ്രവ൪ത്തിക്കുന്നതെന്ന് പരക്കെ ആരോപണമുണ്ട്. അധ്യാപകരുടെ ചെക്കുകളും പാസ്ബുക്കുകളും ഉപയോഗിച്ച് ഉയ൪ന്ന നിരക്കിൽ ശമ്പളരേഖയുണ്ടാക്കി തുച്ഛമായ ശമ്പളം നൽകുന്ന രീതി കോടതിവിധിക്കു ശേഷവും പല സ്കൂളുകളിലും തുടരുകയാണ്.
ഓഗസ്റ്റ് 10ന് തൃശൂരിൽ സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ ഭാവിപരിപാടികൾ ആവിഷ്കരിക്കുമെന്ന് കേരള അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഓ൪ഗനൈസേഷൻ (കെ.യു.എസ്.ടി.ഒ) സംസ്ഥാന സെക്രട്ടറി വിദ്യ ആ൪. ശേഖ൪ ‘മാധ്യമ' ത്തോടു പറഞ്ഞു. അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story