തെരഞ്ഞെടുപ്പ് പ്രകടന പത്രിക സൂക്ഷിക്കാറില്ലെന്ന് സി.പി.ഐ
text_fieldsന്യൂദൽഹി: തെരഞ്ഞെടുപ്പ് പ്രകടന പത്രിക സൂക്ഷിക്കാറില്ലന്ന് ഇടതുപക്ഷ പാ൪ട്ടിയായ സി.പി.ഐയുടെ വെളിപ്പെടുത്തൽ. 2009ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പത്രികകളുടെ ഒറ്റപ്രതിപോലും പാ൪ട്ടിയുടെ പക്കലില്ലെന്നും പലതും നശിച്ചുപോയതായും പാ൪ട്ടി ജനറൽ സെക്രട്ടറി സുധാക൪റെഡ്ഡി അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രമുഖ മലയാളി വിവരാവകാശ പ്രവ൪ത്തകൻ അഡ്വ.ഡി.ബി ബിനുവാണ് വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് പത്രിക ആവശ്യപ്പെട്ടത്.
രാജ്യത്തെ ദേശീയ പാ൪ട്ടികൾ 1996 -2009 കാലത്ത് നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ പുറത്തിറക്കിയ പ്രകടനപത്രികകളുടെ പ്രതിയാണ് അഡ്വ. ബിനു വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടത്. എന്നാൽ സി.പി.ഐയും അരവിന്ദ് കജ്രിവാളൻെറ ആം ആദ്മി പാ൪ട്ടിയും ഒഴികെ മറ്റു കക്ഷികൾ മറുപടി നൽകാൻ തയാറായില്ല. പ്രശ്നങ്ങളെ കണ്ടറിഞ്ഞ് പോരാട്ടം നയിക്കാനും മതേതരത്വവും തുല്ല്യ നീതിയും സ്ഥാപിച്ചെടുക്കാനും ജനങ്ങൾ തെരഞ്ഞെടുക്കുന്ന തങ്ങളുടെ പ്രതിനിധികൾ പ്രതിജ്ഞാ ബദ്ധമാണെന്നും അത് തന്നെയാണ് തങ്ങളുടെ പ്രകടന പത്രികയുടെ അന്തസത്തയെന്നും സി.പിഐ നൽകിയ മറുപടിയിൽ പറഞ്ഞു.
സി.പി.ഐയെ പോലുള്ള ദേശീയ പാ൪ട്ടികൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് തീരെ വില കൽപിക്കുന്നില്ലയെന്നതിന് തെളിവാണ് സുധാക൪റെഡ്ഡിയുടെ വെളിപ്പെടുത്തലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നുമുള്ള ആരോപണവുമായി നിരവധി പേ൪ രംഗത്ത് വന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.