50 കോടിയുടെ വില്‍പന ലക്ഷ്യമിട്ട് ഖാദി ബോര്‍ഡ്
text_fieldsകൊച്ചി: ഓണം-റമദാൻ സീസണിൽ ഖാദി ബോ൪ഡ ് 50 കോടിയുടെ വിൽപനയാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയ൪മാൻ കെ.പി. നൂറുദ്ദീൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വ൪ഷത്തെ വിൽപന നേട്ടം 35 കോടിയായിരുന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോ൪ഡും സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം-റമദാൻ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലൂ൪ ഖാദി ടവ൪ അങ്കണത്തിൽ ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ബോ൪ഡിൻെറ എറണാകുളം കലൂരിലുള്ള നവീകരിച്ച മാ൪ക്കറ്റിങ് കോംപ്ളക്സിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി നി൪വഹിക്കും. മന്ത്രി സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഓണം- റമദാൻ ആഘോഷങ്ങളോട് അനുബന്ധിച്ച് ഈമാസം ഒന്ന് മുതൽ സെപ്റ്റംബ൪ 14 വരെ ഖാദിക്ക് 30 ശതമാനം സ൪ക്കാ൪ റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖാദി ബോ൪ഡിൻെറയും ഖാദി കമീഷൻെറയും അംഗീകാരമുള്ള എല്ലാ ഷോറൂമുകളിലും ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖാദി ഓണം മേളയുടെ ഭാഗമായി മെഗാ സമ്മാന പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ പ൪ച്ചേസിനും ഒരു സമ്മാനക്കൂപ്പൺ നൽകും. സംസ്ഥാനതല നറുക്കെടുപ്പിൽ അഞ്ച് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം മാരുതി ആൾട്ടോ 800 കാ൪.കൂടാതെ ഓരോ ജില്ലയിലും ആഴ്ചതോറും ഓരോ ഗ്രാം സ്വ൪ണ നാണയവും സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല സമ്മാനങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബ൪ 19 ന് തിരുവനന്തപുരത്ത് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.