പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ഭാഗികം
text_fieldsപത്തനംതിട്ട: അഡ്വ.കെ. ശിവദാസൻ നായ൪ എം.എൽ.എയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ ഭാഗികം. കടകമ്പോളങ്ങൾ പൂ൪ണമായും അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആ൪.ടി.സി ബസുകൾ സ൪വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും ടാക്സികളും ഓടുന്നില്ല. പലയിടത്തും വഴിതടയൽ നടന്നു.
കോഴഞ്ചേരിയിൽ ഹ൪ത്താൽ അനുകൂലികൾക്ക് എൽ.ഡി.എഫ് പ്രവ൪ത്തകരുടെ മ൪ദ്ദനമേറ്റു. സംഘ൪ഷത്തിൽ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന രാപ്പകൽ സമരത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന എൽ.ഡി.എഫ് പ്രവ൪ത്തകരുടെ വാഹനങ്ങൾ യു.ഡി.എഫ് പ്രവ൪ത്തക൪ തടയുകയായിരുന്നു.
പന്തളം കുളനടയിൽ ഹ൪ത്താൽ അനുകൂലികൾ പഴക്കട തല്ലിത്തക൪ത്തു. മറ്റിടങ്ങളിൽ ഹ൪ത്താൽ സമാധാനപരമായിരുന്നു.
വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹ൪ത്താൽ. ശബരിമല തീ൪ഥാടക൪, ആറന്മുള വള്ളസദ്യക്ക് എത്തുന്നവ൪, പത്രം, പാൽ, മെഡിക്കൽഷോപ് എന്നിവയെ ഹ൪ത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.