തെലങ്കാന: പ്രതിഷേധങ്ങള്‍ സോണിയ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍
text_fieldsന്യൂദൽഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തെ തുട൪ന്നുണ്ടാകുന്ന പ്രതിഷേധങ്ങളും പ്രശ്നങ്ങളും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻകൂട്ടി കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. തെലങ്കാന രൂപീകരണത്തിന്റെ പേരിൽ ആഹ്ലാദ പ്രകടനങ്ങളോ ആന്ധ്രക്കാരെ മുറിപ്പെടുത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളോ പാടില്ലെന്ന് സോണിയ ഗാന്ധി സംസ്ഥാനത്തെ പാ൪ട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് തെലുങ്കാനയിലെ മുതി൪ന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.
പ്രശ്നങ്ങൾ മുന്നിൽകണ്ട് വൻ ദൗത്യമാണ് പാ൪ട്ടി അധ്യക്ഷ ഏറ്റെടുത്തത്. ദിഗ് വിജയ്സിങ് അടക്കമുള്ള എല്ലാ മുതി൪ന്ന നേതാക്കളും പുതിയ സംസ്ഥാന രൂപീകരണത്തിനെതിരായിരുന്നു. എടുത്ത തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ സോണിയ തയാറല്ലായിരുന്നെന്നും കോൺഗ്രസ് നേതാവ് പറയുന്നു.
തെലങ്കാന രൂപീകരണത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന് സൂചിപ്പിക്കാൻ കേന്ദ്ര മന്ത്രിയും മുതി൪ന്ന തെലങ്കാന നേതാവുമായ എസ്. ജയ്പാൽ റെഡ്ഡിയും സംഘവും സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സംയമനം പാലിക്കാനുള്ള നി൪ദേശം സോണിയ നൽകിയത്. തെലങ്കാന രൂപീകരണം സ൪ക്കാറിന്റെ പൊതു മിനിമം പരിപാടിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ സോണിയ, അത് എന്ത് വില കൊടുത്തും നടപ്പാക്കണം എന്ന നിലപാടിൽ ഉറച്ച് നിൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.