ഇസ്രായേല്‍ ഉണങ്ങാത്ത മുറിവ്- ഹസന്‍ റൂഹാനി
text_fieldsതെഹ്റാൻ: ഇസ്രായേലിൻെറ ഫലസ്തീൻ അധിനിവേശം ലോക ഇസ്ലാമിക രാജ്യങ്ങളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവാണെന്ന് നിയുക്ത ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി.
ഞായറാഴ്ച ഇറാൻ പ്രസിഡൻറായി അധികാരമേൽക്കുന്നതിൻെറ തൊട്ടുമുമ്പാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തെഹ്റാനിൽ നടന്ന ഫലസ്തീൻ ഐക്യദാ൪ഢ്യ റാലിയിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ ഹലസ്തീൻ കൈയേറിയ ദിനം ലോകമുസ്ലിം ജനത ഒരിക്കലും മറക്കാത്ത അധ്യായമാണെന്നും അധിനിവേശത്തിനെതിരായ പോരാട്ടങ്ങൾ തുടരുമെന്നും റൂഹാനി വ്യക്തമാക്കി.
അതേസമയം, ഈ പരാമ൪ശത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ റൂഹാനിയുടെ യഥാ൪ഥ മുഖം വെളിവായിരിക്കയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു.
സ്ഥാനം ഒഴിഞ്ഞ അഹമ്മദ് നജാദിനുപകരം പുതിയ പ്രസിഡൻറായി ഹസൻ റൂഹാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.