ടി.വി പരിപാടിക്കിടെ മര്‍ദനം; മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു
text_fieldsകോട്ടയം: അമൃത ടി.വിയിലെ ‘കഥയല്ലിത് ജീവിതം’ ചിത്രീകരണത്തിനിടെ പെൺകുട്ടിയെ കൂട്ടംചേ൪ന്ന് മ൪ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. പന്തളം കൂരമ്പാല ഹരിമന്ദിരത്തിൽ രാഹി ഹരികുമാറിൻെറ പരാതിയിലാണ് നടപടി. ചാനൽ ചീഫ് എക്സിക്യൂട്ടീവ് എഡിറ്റ൪, കേരള സ്റ്റേറ്റ് ലീഗൽ സ൪വീസ് അതോറിട്ടി മെംബ൪ സെക്രട്ടറി എന്നിവ൪ക്കാണ് കമീഷൻ ചെയ൪മാൻ ജെ.ബി. കോശി നോട്ടീസയച്ചത്.
‘കഥയല്ലിത് ജീവിതം’ എന്ന ചാനൽ പരിപാടിക്കെതിരെ നിരവധി പരാതികൾ ഫോണിലൂടെ ലഭിക്കുന്നുണ്ടെന്ന് ചെയ൪മാൻ വ്യക്തമാക്കി. സെപ്റ്റംബ൪ അഞ്ചിനകം മറുപടി നൽകണമെന്നും 29ന് വീണ്ടും കേസ് പരിഗണിക്കുമെന്നും നോട്ടീസിൽ അറിയിച്ചു.
വനിത കമീഷനിലും കെൽസക്കും ഡി.ജി.പിക്കും ഇതുസംബന്ധിച്ച് രാഹി പരാതി നൽകിയിട്ടുണ്ട്. ഡി.ജി.പി തുട൪ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണ൪ പി. വിനോദിന് പരാതി കൈമാറിയതിൻെറ അടിസ്ഥാനത്തിൽ കേസെടുത്തു. ജൂലൈ 27ന് തിരുവനന്തപുരത്തെ ചാനൽ ഓഫിസിലാണ് സംഭവം. പ്ളസ്ടു പഠനകാലം മുതൽ സഹപാഠിയുമായി പ്രണയത്തിലായിരുന്ന തന്നെ അതവഗണിച്ച് വീട്ടുകാ൪ പതിനെട്ട് വയസ്സുതികഞ്ഞ ഉടൻ ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ചുനക്കര കോമല്ലൂ൪ ഷിബുവുമായി (30) വിവാഹം കഴിപ്പിച്ചയച്ചെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. 2012 ഒക്ടോബ൪ 27ന് വിവാഹം നടക്കും മുമ്പേ താൻ മറ്റൊരാളുമായി ഇഷ്ടമാണെന്ന് ഷിബുവിനോട് പറഞ്ഞെങ്കിലും കാര്യമാക്കിയില്ല. എന്നാൽ, വിവാഹശേഷം കാമുകൻ നിധിൻെറ പേരുപറഞ്ഞ് ഭ൪ത്താവ് ദേഹോപദ്രവം തുടങ്ങി. ഒരുമാസം കഴിഞ്ഞപ്പോൾ ഭ൪ത്താവ് വിദേശത്തേക്ക് പോയി. തുട൪ന്ന് ഭ൪ത്താവിൻെറ അമ്മ രാജമ്മയും സഹോദരി സിന്ധുവും സ്ത്രീധനം കുറഞ്ഞതിൻെറ പേരിൽ മ൪ദനം തുടങ്ങി.
വിവാഹത്തിന് നാലുമാസത്തിന് ശേഷം നിധിനെ ഫോണിൽ ബന്ധപ്പെട്ട് തൻെറ ദുരിതാവസ്ഥ അറിയിച്ചിരുന്നു. ഭ൪ത്താവ് അഞ്ചുമാസത്തിന് ശേഷം ഗൾഫിൽനിന്ന് തിരിച്ചത്തെിയപ്പോഴും മ൪ദനം തുട൪ന്നു. റോഡിലിട്ട് വരെ തല്ലിയ സംഭവമുണ്ടായി. ഇതിൽനിന്ന് രക്ഷപ്പെടുത്താൻ നിധിനോട് ആവശ്യപ്പെട്ടതിനെ തുട൪ന്ന് കോട്ടയത്തെ ഒരു സൂപ്പ൪മാ൪ക്കറ്റിൽ ജോലിക്കായി ചെല്ലാൻ പറഞ്ഞു. നിധിൻതന്നെയാണ് കൂടെ വന്നത്. ഇത് കാമുകനുമായുള്ള ഒളിച്ചോട്ടമെന്നാണ് നാട്ടിൽ പ്രചരിച്ചത്.
കോട്ടയത്തെ ജോലി ശരിയാകാത്തതിനെ തുട൪ന്ന് വീട്ടിൽ തിരികെ പോകാനാകാത്ത അവസ്ഥ വന്നതിനാൽ പാലക്കാട്ടേക്ക് പോയി അവിടെ വീടെടുത്ത് താമസിച്ചു. അവിടെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ലഭിച്ചു. ഭ൪ത്താവ് തന്നെ കാൺമാനില്ളെന്ന് കേസ് കൊടുത്തതായി അറിഞ്ഞപ്പോൾ മാവേലിക്കര സി.ഐയുടെ മുന്നിൽ ഹാജരായി ഭ൪തൃപീഡനം കാരണം ജോലിതേടിപ്പോയതാണെന്ന് അറിയിച്ചു.
കുറച്ചു ദിവസം കഴിഞ്ഞ് ചാനലിലെ ‘കഥയല്ലിത് ജീവിതം’ പരിപാടിയിൽ ഭ൪ത്താവ് ഷിബു തന്നെ കാൺമാനില്ളെന്ന് പറഞ്ഞ് പരാതി നൽകിയതായി രാഹി പറയുന്നു.
ചാനൽ ഷൂട്ട് ചെയ്ത് തങ്ങളുടെ കഥയെന്ന രീതിയിൽ പരസ്യംചെയ്തു. തുട൪ന്ന് ചാനലിൽനിന്ന് കെൽസയുടെ പ്രതിനിധിയെന്ന നിലയിൽ ശ്രീനാഥ് എന്നയാൾ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി. തുട൪ന്ന് കാമുകൻ നിധിൻെറ നാടായ കായംകുളത്തുവെച്ച് ശ്രീനാഥ് അടക്കം മൂന്നുപേ൪ വന്ന് സംസാരിച്ചു. ജനങ്ങൾ നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചാനലിൽ വന്ന് കാര്യങ്ങൾ തുറന്നുപറയാൻ സൗകര്യം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം.
ഏറെ നി൪ബന്ധിച്ചതിനെ തുട൪ന്നാണ് ജൂലൈ 27ന് ഷൂട്ടിങ്ങിന് ചെന്നത്. തുട൪ന്ന് പരിപാടിയിൽ പങ്കെടുക്കാൻ എതി൪പ്പില്ളെന്ന് നി൪ബന്ധിച്ച് ഒപ്പിടുവിച്ചു. എന്നാൽ, തൻെറ ഭാഗം കേൾക്കാതെ ഒളിച്ചോടിയതാണ് വലിയ തെറ്റെന്ന് വരുത്തിത്തീ൪ത്തെന്ന് പരാതിയിൽ പറയുന്നു. പുറത്തിറങ്ങിയപ്പോൾ ഭ൪ത്താവിൻെറ അമ്മയും പെങ്ങളും ചേ൪ന്ന് തന്നെ തല്ലി. ചാനൽ സംഘം ഇതെല്ലാം കാമറയിൽ പക൪ത്തി. അകത്തുനിന്ന തന്നെ ചാനലുകാ൪ നി൪ബന്ധിച്ച് പുറത്തുകൊണ്ടുവന്ന് തല്ലിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
ക്രൂരമായ മ൪ദനത്തിൽ പരിക്കേറ്റ തനിക്ക് ഇതെല്ലാം ചാനൽ സംപ്രേഷണം ചെയ്താൽ ആത്മഹത്യ മാത്രമേ മാ൪ഗമുള്ളൂവെന്നും പരാതിയിൽ പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.