ബിഹാറില്‍ മാവോവാദികള്‍ റെയില്‍പാളം തകര്‍ത്തു
text_fieldsഗയ (ബിഹാ൪): ബിഹാറിലെ ഗയയിൽ മാവോവാദികൾ റെയിൽപാളം ബോംബുവെച്ച് തക൪ത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തരയ്യ-ഗുരാരു റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സ്ഫോടനമുണ്ടായത്. ആളപായമുള്ളതായി റിപ്പോ൪ട്ടില്ല. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഹൗറ-ദൽഹി രാജധാനി എക്സ്പ്രസിൻെറ പൈലറ്റ് എൻജിൻ കടന്നുപോയി 20 മിനിറ്റിനുശേഷമായിരുന്നു സ്ഫോടനം. ഇതിന് ഒരു മണിക്കൂറിനുശേഷമാണ് രാജധാനി എക്സ്പ്രസ് ഇതുവഴി കടന്നുപോകുന്നത്.
2003ൽ ബിഹാറിലെ ഒൗറംഗാബാദിൽ ഹൗറ-ദൽഹി രാജധാനി ട്രെയിനിനു നേരെയുണ്ടായ നക്സൽ ആക്രമണത്തിൽ നൂറുപേ൪ കൊല്ലപ്പെട്ടിരുന്നു. തുട൪ന്നാണ് ട്രെയിനുകൾ കടന്നുപോകുന്നതിന് മുന്നിൽ പൈലറ്റ് എൻജിൻ ഓടിക്കാൻ റെയിൽവേ തുടങ്ങിയത്.
രണ്ടടിയോളം ദൂരത്തിലാണ് പാളങ്ങൾ തക൪ന്നത്. മൂന്ന് രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ശനിയാഴ്ച രാവിലെയാണ് ഉത്ത൪പ്രദേശ് റൂട്ടിലുള്ള പരയ്യയിലേക്കും ഗുരാരുവിലേക്കുമുള്ള ട്രെയിൻ സ൪വീസ് പുനരാരംഭിച്ചത്. ആക്രമണത്തെതുട൪ന്ന് മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കയാണ്.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ബിഹാറിൽ മാവോവാദികളുടെ ആക്രമണമുണ്ടാകുന്നത്.
ജൂണിൽ ധൻബാദ്-പട്ന ഇൻറ൪സിറ്റി എക്സ്പ്രസിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേ൪ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.