Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാഭ്യാസ വായ്പയുടെ...

വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവ് കൂടുതല്‍ പേര്‍ക്ക്

text_fields
bookmark_border
വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവ് കൂടുതല്‍ പേര്‍ക്ക്
cancel

തിരുവനന്തപുരം: 2004 ഏപ്രിൽ ഒന്നിനും 2009 മാ൪ച്ച് 31നും മധ്യേ വിദ്യാഭ്യാസ വായ്പയെടുക്കുകയും ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയും ചെയ്യുന്ന മൂന്ന് ലക്ഷം രൂപ വരെ വാ൪ഷിക കുടുംബ വരുമാനമുള്ളവ൪ക്ക് കൂടി പലിശയിളവ് അനുവദിച്ച് സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ അഭിപ്രായം ആരാഞ്ഞാണ് സ൪ക്കാ൪ ഉത്തരവ്. നേരത്തെ ഇതേ കാലയളവിൽ വായ്പയെടുത്ത ജോലി ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിലുള്ളവരുടെ പലിശ ബാധ്യത സ൪ക്കാ൪ ഏറ്റെടുത്തിരുന്നു. ഇത് കൂടുതൽപേ൪ക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയ൪ന്നിരുന്നു.
വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് ലഭിക്കാൻ ആഗ്രഹിക്കുന്നവ൪ ജില്ലാ കലക്ട൪ക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കേണ്ട ചുമല കലക്ട൪മാരിൽ നിക്ഷിപ്തമാണ്.
ലഭിക്കുന്ന പരിഗണനാ൪ഹമായ അപേക്ഷകളുടെ പക൪പ്പ് ലീഡ് ബാങ്ക് ജില്ലാ മാനേജ൪ വഴി ബന്ധപ്പെട്ട ബാങ്ക് ശാഖകൾക്ക് അയക്കണം.
ബന്ധപ്പെട്ട ബാങ്ക് പലിശ കണക്കാക്കി ക്ളെയിം സ൪ട്ടിഫിക്കറ്റ് സഹിതം ലീഡ് ബാങ്ക് ജില്ലാ മാനേജ൪ വഴി ജില്ലാ കലക്ട൪മാരെ അറിയിക്കണം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽനിന്ന് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ മാ൪ഗനി൪ദേശങ്ങൾ അനുസരിച്ച് അനുവദനീയമായ കോഴ്സ് സ്വദേശത്ത് പഠിക്കുന്നതിന് വായ്പയെടുത്തവ൪ക്കാണ് പലിശയിളവിന് അ൪ഹത. പഠനം പൂ൪ത്തിയാക്കി ഒരു വ൪ഷംവരെ എന്ന കാലയളവാണ് വിദ്യാഭ്യാസകാലം.
അപേക്ഷ സമ൪പ്പിക്കുമ്പോൾ പഠന കാലയളവ് പഠിച്ച സ്ഥാപനത്തിൻെറ മേലാധികാരി സാക്ഷ്യപത്രം സമ൪പ്പിക്കണം. ബാങ്കുകൾ പഠന കാലത്തെ പലിശ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ മാ൪ഗനി൪ദേശങ്ങൾ പ്രകാരം സാധാരണ പലിശ നിരക്കിലാണ് കണക്കാക്കിയിരിക്കുന്നതെന്ന് കലക്ട൪ ഉറപ്പുവരുത്തണം. വായ്പ തിരിച്ചടച്ച് അക്കൗണ്ട് ക്ളോസ് ചെയ്തവ൪ക്ക് പലിശ സബ്സിഡിക്ക് അ൪ഹതയുണ്ടാവില്ല. വാ൪ഷിക കുടുംബ വരുമാനം തെളിയിക്കാൻ ബന്ധപ്പെട്ട വില്ളേജ് ഓഫീസ൪/ റവന്യു അധികൃതരിൽനിന്നുള്ള വരുമാന സ൪ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം സമ൪പ്പിക്കണം. വായ്പാ തുക ഭാഗികമായി തിരിച്ചടച്ചവ൪ക്ക് പലിശ സബ്സിഡി അനുവദിനീയമാണ്.
അപേക്ഷകൻ തൊഴിൽ രഹിതനാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസ൪/ വില്ളേജ് ഓഫീസ൪/ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമ൪പ്പിക്കണം. അപേക്ഷകൾ സെപ്റ്റംബ൪ 30നകം കലക്ട൪ക്ക് നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story