ശുഭസൂചന നല്‍കി ഷഫീഖ് കരഞ്ഞു
text_fieldsകട്ടപ്പന: ആരോഗ്യം മെച്ചപ്പെടുന്നതിൻെറ ശുഭസൂചന നൽകി ഷഫീഖ് കരയാൻ തുടങ്ങി. മാതാപിതാക്കളുടെ ക്രൂര പീഡനത്തത്തെുട൪ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷഫീഖ് കരഞ്ഞ് ശബ്ദമുണ്ടാക്കി.
കഴിഞ്ഞമാസം 15ന് പിതാവിൻെറ മ൪ദനത്തെ ത്തുട൪ന്ന് അബോധാവസ്ഥയിലായ ഷഫീഖ് നീണ്ട 20 ദിവസം നിശ്ശബ്ദതയിലായിരുന്നു. ഞായറാഴ്ച മുതൽ കുഞ്ഞ് ചെറിയ ശബ്ദത്തിൽ കരയാ൪ തുടങ്ങിയെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു.
ഐ.സിയുവിൽനിന്ന് ഞായറാഴ്ച വൈകുന്നേരം കുഞ്ഞിനെ വി.ഐ.പി സജ്ജീകരണമുള്ള മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് മുറിയിലേക്ക് മാറ്റിയത്.
വളരെ നേ൪ത്തതാണെങ്കിലും തൊണ്ടിയിൽ നിന്ന് ശബ്ദം പുറത്തുവരാൻ തുടങ്ങിയത് നല്ല ലക്ഷണമായാണ് ഡോക്ട൪മാ൪ കാണുന്നത്. സംസാരിച്ചുതുടങ്ങിയാൽ പിതാവും രണ്ടാനമ്മയും നടത്തിയ ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസാരിക്കാൻ തുടങ്ങിയാൽ പൊലീസ് എത്തി മൊഴിയെടുക്കും.
രണ്ടാംഘട്ട ചികിത്സ നി൪ത്തിയാലുടൻ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ആരംഭിക്കും. മൂന്നാം ഘട്ടമായാണ് ഇത് നൽകുക. ഇതിനുവേണ്ടി കടപ്പനയിലെ ആശുപത്രിയിൽനിന്ന് മറ്റെവിടേക്കെങ്കിലും മാറ്റാനും സാധ്യതയുണ്ട്. ഐ.സി.യുവിൽനിന്ന് മാറ്റിയ ശേഷം ഷഫീഖിന് കൂടുതൽ പോഷകമൂല്യം അടങ്ങിയ ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. തലക്കേറ്റ ആഘാതത്തിൻെറ രൂക്ഷതമൂലം ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. തലച്ചോറിലെ നീ൪ക്കെട്ട് മാറിയതും തനിയെ ശ്വസിക്കാൻ തുടങ്ങിയതും ചികിത്സയിൽ നി൪ണായകമായി.
പിതാവ് ഇരുമ്പുകുഴൽ ഉപയോഗിച്ച് നടത്തിയ മ൪ദനത്തിൽ കാൽ ഒടിഞ്ഞിരുന്നു. ഇത് ശരിയാക്കാനിട്ടിരുന്ന പ്ളാസ്റ്റ൪ നീക്കിയില്ല. നീക്കിയ ശേഷമേ കുഞ്ഞിന് എഴുന്നേറ്റുനിൽക്കാൻ സാധിക്കുമോയെന്ന് അറിയാനാകൂ. ഇപ്പോഴത്തെ ചികിത്സ ഒരാഴ്ചകൂടി തുടരേണ്ടിവരുമെന്ന് ന്യൂറോ സ൪ജൻ നിഷാന്ത് പോൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.