കാര്‍ ട്രെയിലറിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; രണ്ടുപേര്‍ ആശുപത്രിയില്‍
text_fieldsമസ്കത്ത്: കേരളത്തിൽനിന്ന് വന്നവരെ മസ്കത്ത് വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ കാ൪ ട്രെയിലറിലിടിച്ച് രണ്ടുപേ൪ മരിച്ചു.
രണ്ടുപേ൪ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി സ്വദേശി പരപ്പുമ്മൽ ഷൈാജു (31), സുരേഷ് അപ്പുക്കുട്ടൻ എന്നിവരാണ് മരിച്ചത്. സുരേഷ് അപ്പുക്കുട്ടൻ റുസ്താഖിൽ തയ്യൽ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയാണെന്ന് പറയപ്പെടുന്നു.
പരിക്കേറ്റവരെ റുസ്താഖിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റുസ്താഖിൽനിന്ന് 20 കിലോമീറ്റ൪ അകലെ ഇബ്രീൽ-അൽ ഐൻ റൂട്ടിൽ ഡെങ്കിലാണ് അപകടം.
നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്.
മരിച്ച ഷൈജു ആറു വ൪ഷമായി റുസ്താഖിൽ ഡൈവറായി പ്രവ൪ത്തിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: പൊക്കൻ.
മാതാവ്: മാണി. മൃതദേഹങ്ങൾ റുസ്താഖ് ഇബ്രീൽ റൂട്ടിലെ ഖഫ്ദി ആശുപത്രി മോ൪ച്ചറിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.