സര്‍വ്വകക്ഷിയോഗത്തില്‍ എല്‍.ഡി.എഫ് പങ്കെടുക്കും
text_fieldsതിരുവനന്തപുരം: കനത്തമഴ മൂലം ഇടുക്കിയിൽ ദുരന്തമുണ്ടായ സാഹചര്യത്തിൽ വിളിച്ചു ചേ൪ത്ത അടിയന്തിരയോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നതിനാലാണ് പങ്കെുക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അറിയിച്ചു.
വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്.
വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ ദുരന്തമേഖല സന്ദ൪ശിക്കാനും നേതൃയോഗം തീരുമാനിച്ചതായി വി.എസ് പറഞ്ഞു. അതേസമയം, സോളാ൪ തട്ടിപ്പിനെതിരെ നടത്തുന്ന ഉപരോധ സമരം അടക്കമുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് പിന്നിട്ടില്ളെന്നും വി.എസ് അറിയിച്ചു. സ൪വകക്ഷിയോഗത്തിൽ പങ്കെടുക്കണമോയെന്ന് ആലോചിക്കാൻ ചൊവ്വാഴ്ച രാവിലെ ചേ൪ന്ന ഇടത് മുന്നണി നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിൻെറ ഭാഗമായി നേരത്തെ വിളിച്ച പല യോഗങ്ങളിലും ഇടതുമുന്നണി പങ്കെടുത്തിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.