ആന്‍റണിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘന നോട്ടീസ്
text_fieldsന്യൂദൽഹി: പാകിസ്താൻ അതി൪ത്തിയിൽ അഞ്ച് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിരോധമന്ത്രി എ.കെ. ആൻറണി പാ൪ലമെൻറിൽ നടത്തിയ പ്രസ്താവന ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി. പാകിസ്താനോട് സ൪ക്കാ൪ മയമുള്ള നിലപാട് സ്വീകരിക്കുന്നതിൻെറ തെളിവായി പ്രസ്താവന ഉയ൪ത്തിക്കാട്ടുകയാണ് പ്രതിപക്ഷം. പാകിസ്താന് ജാമ്യംനൽകിയ ആൻറണി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചൊവ്വാഴ്ച പാ൪ലമെൻറ് സ്തംഭിപ്പിച്ചു. ആൻറണിയുടെ പ്രസ്താവനക്കെതിരെ മുതി൪ന്ന നേതാവ് യശ്വന്ത് സിൻഹ അവകാശലംഘന നോട്ടീസും നൽകി.
ആൻറണിക്കെതിരെ ബി.ജെ.പി പടപ്പുറപ്പാട് നടത്തുന്നത് ആദ്യമാണ്. ആൻറണിക്കാകട്ടെ, പാ൪ലമെൻറിലെ പ്രസ്താവനയിൽ സാങ്കേതിക പിഴവ് പറ്റുകയും ചെയ്തു. ഇന്ത്യൻ സൈനികരെ വധിച്ചത് പാകിസ്താൻ സേനയാണെന്ന് ജമ്മുവിൽ കരസേന ഒൗദ്യോഗിക പ്രസ്താവന നടത്തിയിരുന്നു. പാ൪ലമെൻറ് ചേ൪ന്നപ്പോൾ ആൻറണി രാജ്യസഭയിൽ എഴുതി വായിച്ച പ്രസ്താവന ഇങ്ങനെയാണ്: ‘വൻതോതിൽ ആയുധവുമായത്തെിയ 20 ഭീകരരും പാകിസ്താൻ സേനയുടെ യൂനിഫോമിട്ടവരുമാണ് അക്രമം നടത്തിയത്’.
പാക് സേന ഇന്ത്യൻ ജവാന്മാരെ വധിച്ച സംഭവം, ഭീകരാക്രമണമായി ചിത്രീകരിച്ച് പാകിസ്താൻ ഭരണകൂടത്തിന് സഹായകമായ നിലപാട് സ്വീകരിക്കുകയാണ് ആൻറണി ചെയ്തതെന്നാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസം ആൻറണിയുടെ വസതിക്കു മുന്നിൽ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ, ജമ്മുവിൽനിന്ന് ആദ്യം സേന നൽകിയ പ്രസ്താവന പിൻവലിച്ചിട്ടുണ്ട്. കരസേനാ മേധാവി വിക്രംസിങ് സ്ഥിതി നേരിട്ടു വിലയിരുത്താൻ അക്രമം നടന്ന പൂഞ്ചിലത്തെി. അദ്ദേഹം നൽകുന്ന റിപ്പോ൪ട്ട് അടിസ്ഥാനമാക്കി വ്യാഴാഴ്ച പാ൪ലമെൻറിൽ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ വീണ്ടും വിശദീകരണ പ്രസ്താവന നടത്തും.
വിവരങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശത്തു നടന്ന സംഭവത്തെക്കുറിച്ച് ആദ്യംകിട്ടിയ വിവരം പങ്കുവെക്കുകയാണ് പ്രതിരോധ മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് പി.സി. ചാക്കോ വാ൪ത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ചൊവ്വാഴ്ച അതിരാവിലെ പൂഞ്ചിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ അതി൪ത്തിക്കുള്ളിലായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന ഒരു നോൺ കമീഷൻഡ് ഓഫിസ൪ക്കും വിവിധ റാങ്കുകളിലുള്ള അഞ്ച് സൈനിക൪ക്കും നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുട൪ന്നുണ്ടായ വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. പ്രകോപനപരമായ ഈ നടപടിയിലുള്ള ശക്തമായ പ്രതിഷേധം പാകിസ്താനെ ഇന്ത്യ നയതന്ത്രതലത്തിൽ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.