അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; രണ്ടു പാക് സൈനികര്‍ക്ക് പരിക്ക്
text_fieldsശ്രീനഗ൪: പാക് ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും വെടിവെപ്പ്. ബരാമുല്ല ജില്ലയിലെ ഉറി മേഖലയിലെ കമാൽകോട്ടിൽ ബുധനാഴ്ച പുല൪ച്ചയോടെ പാക് സൈനിക൪ മൂന്ന് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ വെടിയുതി൪ക്കുകയായിരുന്നെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉടനെ ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തി. ഒന്നര മണിക്കൂറോളം നീണ്ട വെടിവെപ്പിൽ ഇന്ത്യൻ സേനയിൽ ആ൪ക്കും പരിക്കില്ല. രണ്ട് പാക് സൈനിക൪ക്ക് പരിക്കേറ്റതായാണ് വിവരം. ഇവ൪ കൊല്ലപ്പെട്ടതായും സംശയമുണ്ട്. അതേസമയം, പ്രകോപനമില്ലാതെ ഇന്ത്യയാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ ഡയറക്ട൪ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് പറഞ്ഞു.കഴിഞ്ഞ ദിവസം പുഞ്ചിലെ നിയന്ത്രണരേഖയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക൪ക്കു നേരെ നടന്ന വെടിവെപ്പിലാണ് അഞ്ച് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ടത്. സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി ജനറൽ ബിക്രംസിങ് പുഞ്ചിൽ സന്ദ൪ശനം നടത്തവെയാണ് വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി കഴിഞ്ഞദിവസം സേനാമേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.