ഇളവരശന്‍െറ മരണം കൊലപാതകമല്ളെന്ന് പൊലീസ് റിപ്പോര്‍ട്ട്
text_fieldsചെന്നൈ: ദലിത് യുവാവ് ഇളവരശൻെറ മരണം കൊലപാതകമാണെന്നതിന് ചെറിയ തെളിവുപോലും അന്വേഷണത്തിൽ ലഭിച്ചിട്ടില്ളെന്ന് പൊലീസ്. കൊലപാതകമാണെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകളോ ശാരീരികമായ തെളിവുകളോ ഇല്ളെന്ന് അന്വേഷണ സംഘം മദ്രാസ് ഹൈകോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നു.
ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേതടക്കം രണ്ട് സംഘങ്ങൾ ഇളവരശൻെറ മൃതദേഹം പോസ്റ്റ്മോ൪ട്ടം നടത്തിയിരുന്നു. മ൪ദ്ദനമേറ്റ പാടുകളോ മുറിവുകളോ കണ്ടെത്താനായിട്ടില്ല. ഇളവരശൻ മദ്യപിച്ചിരുന്നെന്നും തീവണ്ടി ഇടിച്ചാണ് തലച്ചോറിന് പരിക്കേറ്റതെന്നും രണ്ട് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോ൪ട്ടിൽ പറയുന്നു.
വണ്ണിയ൪ സമുദായാംഗമായ ധ൪മപുരി ചെല്ലങ്കോട്ട നാഗരാജ് കൗണ്ടറുടെ മകൾ ദിവ്യയും (19) ദലിത് യുവാവ് ഇളവരശനും (21) പ്രണയത്തിലായിരുന്നു. ഒക്ടോബ൪ 12നാണ് ഇവരുടെ വിവാഹം നടന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സവ൪ണ നേതാക്കളും ചേ൪ന്ന് മധ്യസ്ഥ ച൪ച്ചകൾ വഴി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഭ൪ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു. ഇതിൽ മനംനൊന്ത് നാഗരാജ് കൗണ്ട൪ നവംബ൪ ഏഴിന് ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ വണ്ണിയ൪ ജാതി സംഘടനാ പ്രവ൪ത്തക൪ മുന്നൂറോളം ദലിത് വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു.
പിന്നീട് മാതാവുമൊത്ത് കോടതിയിൽ പ്രത്യക്ഷപ്പെട്ട യുവതി ഇളവരശനൊപ്പം കഴിയാൻ താൽപര്യമില്ളെന്ന് അറിയിച്ചു. ബാഹ്യസമ്മ൪ദത്തെ തുട൪ന്നാണ് യുവതി നിലപാട് മാറ്റിയതെന്നും ഇളവരശൻെറ ജീവന് ഭീഷണിയുണ്ടെന്നും അന്നുതന്നെ പൗരാവകാശ-ദലിത് സംഘടനാ പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുശേഷമാണ് ഇളവരശൻെറ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയത്. 2011ൽ ദിവ്യ നൽകിയ മൂന്ന് പ്രേമലേഖനങ്ങൾ മൃതദേഹത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
ധ൪മപുരി ഗവ. ആശുപത്രിയിലാണ് ഇളവരശൻെറ മൃതദേഹം പോസ്റ്റ്മോ൪ട്ടം നടത്തിയത്. തിരക്കിട്ട് നടത്തിയ പോസ്റ്റ്മോ൪ട്ടത്തിൽ സംശയം പ്രകടിപ്പിച്ച കുടുംബാംഗങ്ങളും ദലിത് സംഘടനകളും വിദഗ്ധ ഡോക്ട൪മാരുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റ്മോ൪ട്ടം ആവശ്യപ്പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.