ഹോട്ടലുടമയെ ആക്രമിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍
text_fieldsമംഗലാപുരം: മംഗലാപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ വെടിയുതി൪ത്തയാൾ ഉൾപ്പെടെ ആറ് പേരെ ബ൪ക്കെ പൊലീസ് അറസ്റ്റ് ചെയ്തു.
മരോളിയിലെ ദീക്ഷു എന്ന ദീക്ഷിത് പൂജാരി (25), സൂറിഞ്ചെയിലെ ലിതേഷ് (20), കാട്ടിപ്പള്ളയിലെ സച്ചു എന്ന സതീഷ് (28), ബെജായിയിലെ പഡ്ഡു എന്ന പത്മരാജ് (29), ഉള്ളാളിലെ ചോണി എന്ന കേശവസോമേശ്വ൪ (23), കങ്കനാടി പമ്പ്വെല്ലിലെ അനിൽ (30) എന്നിവരാണ് അറസ്റ്റിലായത്.
നാലു ദിവസം മുമ്പാണ് നഗരത്തിലെ ടോം ആൻഡ് ചില്ലി ഹോട്ടൽ ഉടമ വിജയേന്ദ്രഭട്ടിനെ കാ൪ യാത്രക്കിടെ ബൈക്കിലത്തെിയ സംഘം വെടിവെച്ചത്.
അറസ്റ്റിലായവരിൽ ദീക്ഷു എന്ന ദീക്ഷിതും ലിതേഷുമാണ് ബൈക്കിലത്തെി വെടിയുതി൪ത്തതെന്ന് പൊലീസ് അറിയിച്ചു. മറ്റ് നാല് പേരും സംഘത്തിലുണ്ട്. കമീഷണ൪ മനീഷ് ക൪ബിക്കറിൻെറ മേൽനോട്ടത്തിൽ ഡി.സി.പിമാരായ ജഗദീഷ്, ധ൪മയ്യ, ബാലകൃഷ്ണ, ശേഖ൪ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ബ൪ക്കെ എസ്.ഐ കെ. മഞ്ജനാഥും സംഘവുമാണ് ചൊവ്വാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.