മത്സ്യത്തിനും പച്ചക്കറിക്കും പൊള്ളുന്ന വില
text_fieldsചക്കരക്കല്ല്: പെരുന്നാൾ വിപണിയിൽ വില കുതിച്ചുകയറിയതിനാൽ ഇടത്തരക്കാരൻെറ ഈദാഘോഷത്തിന് പൊലിമ കുറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുതിപ്പിൽ അധികൃത൪ അനങ്ങാപ്പാറ നയം സ്വീകരിച്ചതാണ് വില വ൪ധനക്ക് കാരണം. മത്സ്യം, പച്ചക്കറി, മാംസം എന്നിവക്കാണ് അമിത വിലക്കയറ്റം.
ആവോലി, അയക്കൂറ എന്നിവക്ക് 700 രൂപയിൽ മേലെയാണ് വില. ചെമ്മീൻ 500, പുതിയാപ്പിള കോര 300 എന്നിങ്ങനെയും. മത്തി വാങ്ങാമെന്നു കരുതിയാൽ 100ന് മേലെയാണ് വില. ഇറച്ചിക്കും വില കുതിക്കുകയാണ്. കോഴിയിറച്ചിക്ക് കിലോവിന് 130ന് മുകളിലത്തെി. പോത്തിറച്ചിക്ക് 160ന് മുകളിലും ആട്ടിറച്ചിക്ക് 400ന് മുകളിലുമാണ് വില. പച്ചക്കറിക്കും വില കുതിക്കുകയാണ്. പച്ചക്കായ 45, ഉള്ളി 28, വെണ്ട 42 ഇങ്ങനെ പോകുന്നു വില.
പഴം വിപണിയും മാറ്റമില്ലാതെ തുടരുന്നു. പൂവൻ പഴം 62, നേന്ത്രപ്പഴം 55, ആപ്പിൾ 150 മുതൽ 200 വരെ, മുന്തിരി 45 മുതൽ എന്നിങ്ങനെയാണ് വില.
കഴിഞ്ഞ വ൪ഷങ്ങളിൽ കുടുംബശ്രീ, മാവേലി, ലാഭം മാ൪ക്കറ്റുകൾ മിതമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തിയത് സാധാരണക്കാരന് ആശ്വാസം പക൪ന്നിരുന്നുവെങ്കിലും ഈ വ൪ഷം ഇത്തരം ചന്തകൾ ഇല്ലാത്തതിനാൽ പെരുന്നാളാഘോഷം ഏറെ വിഷമത്തിലാക്കിയതായി ജനം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.