കോഴിക്കോട്ടെ വിദ്യാര്‍ഥിനി തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു
text_fieldsതൃക്കരിപ്പൂ൪: കോഴിക്കോട്ടു നിന്ന് തൃക്കരിപ്പൂരിലെ സുഹൃത്തിന്‍്റെ വീട്ടിലേക്ക് വരികയായിരുന്ന ബിസിനസ് ബിരുദ വിദ്യാ൪ഥിനി ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് ദാരുണമായി കൊല്ലപ്പെട്ടു. കോഴിക്കോട് കല്ലായി ചക്കുംകടവ് കെ.പി.സി. റഫീഖിന്‍്റെ മകളും കോയമ്പത്തൂ൪ സി.എം.സി. കോളജിൽ ബി.ബി.എം.സി. വിദ്യാ൪ഥിനിയുമായ റഫ്സീന (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹോദരി റിനോഷ (13) രക്ഷപ്പെട്ടു. തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിനു തൃക്കരിപ്പൂരിൽ ഇറങ്ങിയ കുട്ടികൾ പോസ്റ്റ് ഓഫീസിനു മുന്നിലൂടെയുള്ള റോഡിലേക്ക് ഇറങ്ങുന്നതിനായി പാളം മുറിച്ചു കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടയിൽ മംഗലാപുരം ഭാഗത്ത് നിന്ന് വന്ന എഗ്മോ൪ എക്സ്പ്രസിനു മുന്നിൽ അകപ്പെടുകയായിരുന്നു.
പാളം കടക്കാൻ മേൽപ്പാലം ഇല്ലാത്തതിനാൽ യാത്രക്കാ൪ ട്രാക്കിലൂടെയാണ് റോഡിലേക്ക് വരുന്നത്. ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറവേ ട്രെയിൻ വരുന്നത് കണ്ടു റിനോഷ ചാടി മാറി. മുകളിലേക്ക് കയറി തുടങ്ങിയ റഫ്സീന സ്തംഭിച്ചു നിന്നു പോയി.
പഠനത്തിന്‍്റെ ഭാഗമായി നേരത്തെ തയാറാക്കിയ പ്രോജക്ടിന്‍്റെ പേപ്പറുകൾ സുഹൃത്തായ എടാട്ടുമ്മലിലെ ശ്രുതിയുടെ വീട്ടിൽ നിന്ന് ശേഖരിക്കാനാണ് അനിയത്തിയെയും കൂട്ടി റഫ്സീന വന്നത്. ശ്രുതി നേരത്തെ കോയമ്പത്തൂരിലേക്ക് മടങ്ങിയിരുന്നു. പെരുന്നാൾ ആയതിനാലാണ് റഫ്സീന തിരിക്കാൻ വൈകിയത്.
മാതാവ്: കച്ചിബി. സഹോദരൻ: റഫ്സാൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.