അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsകോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്താമത് സംസ്ഥാന സമ്മേളനത്തിന് പതാക ഉയ൪ന്നു. സി.പി.എം ജില്ലാസെക്രട്ടറി കെ.ജെ. തോമസ് പതാക ഉയ൪ത്തി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ പി.കെ. ശ്രീമതി ടീച്ച൪, കെ.കെ. ശൈലജ, ഡോ.ടി.എൻ. സീമ എം.പി, എം.സി. ജോസഫൈൻ, സി.എസ്.സുജാത, അഡ്വ.പി.സതീദേവി, സൂസൻ കോടി, പി.കെ. സൈനബ, രമമോഹൻ, പത്മചന്ദ്രൻ എന്നിവ൪ പങ്കെടുത്തു. നേരത്തേ പതാക-കൊടിമരം-കപ്പി-കയ൪-ബാന൪-ദീപശിഖ ജാഥകൾ വിവിധ സ്ഥലങ്ങളിൽനിന്ന് കോട്ടയത്തത്തെി. തുട൪ന്ന് കലക്ടറേറ്റിന് സമീപത്തുനിന്ന് സമ്മേളനനഗറിലേക്ക് പ്രകടനം നടന്നു. ആയിരക്കണക്കിന് വനിതകൾ പങ്കെടുത്തു. ഉമാദേവി അന്ത൪ജനത്തിൻെറ സ്മൃതിമണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളനനഗറിലെ ദീപത്തിൽ പി.കെ. ശ്രീമതി ടീച്ച൪ പക൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.