‘തലൈവാ’ പ്രദര്‍ശിപ്പിച്ചാല്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി
text_fieldsകോയമ്പത്തൂ൪: തമിഴ് നടൻ വിജയ് അഭിനയിച്ച ‘തലൈവാ’പ്രദ൪ശിപ്പിച്ചാൽ തിയറ്ററുകളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി.
‘തമിഴ്നാട് മാനവ൪ പുരച്ചി പടൈ’ എന്ന സംഘടനയുടെ പേരിൽ തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്യാനിരുന്ന തിയറ്ററുകൾക്കാണ് ഭീഷണിക്കത്തുകൾ ലഭിച്ചത്.
വെള്ളിയാഴ്ച കോയമ്പത്തൂരിലെ പത്തിലധികം തിയറ്ററുകളിലാണ് പടം റിലീസ് ചെയ്യാനിരുന്നത്.
വെള്ളിയാഴ്ച രാവിലെ 7.20ന് സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ജില്ലാ റൂറൽ പൊലീസ് ഓഫിസിലും സന്ദേശമത്തെി.
തുട൪ന്ന് വിവിധ തിയറ്ററുകളിൽ പൊലീസ് പരിശോധന നടത്തി.
തിയറ്ററുകൾക്ക് മുന്നിൽ പിക്കറ്റും ഏ൪പ്പെടുത്തി. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തില്ല.
എന്നാൽ, തിയറ്ററുകൾക്ക് മുന്നിൽ ആരാധക൪ തടിച്ചുകൂടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.