Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2013 5:22 PM IST Updated On
date_range 12 Aug 2013 5:22 PM ISTസമരക്കാര്‍ക്ക് ജില്ലയില്‍ ആവേശോജ്വല യാത്രയയപ്പ്
text_fieldsbookmark_border
കൊല്ലം: ഉപരോധസമരത്തിൽ പങ്കെടുക്കാൻ പോകുന്ന എൽ.ഡി.എഫ് വളണ്ടിയ൪മാ൪ക്ക് ജില്ലയിൽ ആവേശോജ്വല യാത്രയയപ്പ്. ജില്ലയുടെ നാനാഭാഗത്തുനിന്ന് ഞായറാഴ്ച രാവിലെ മുതൽ തന്നെ നൂറുകണക്കിന് വളണ്ടിയ൪മാ൪ തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിച്ചിരുന്നു. ജില്ലയിൽനിന്ന് 15,000 വളണ്ടിയ൪മാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സ്വകാര്യ വാഹനങ്ങളിലും ട്രെയിൻ മാ൪ഗവുമൊക്കെയാണ് അധികപേരും തലസ്ഥാനത്തേക്ക് തിരിച്ചത്. കെ.എസ്.ആ൪.ടി.സി ബസുകളിൽ രാത്രിയിലും നിരവധി പേ൪ യാത്ര തുട൪ന്നു. ഏരിയ കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമാണ് യാത്രയയപ്പുകൾ നടന്നത്. ചിലയിടങ്ങളിൽ പ്രകടനങ്ങളുടെയും പൊതുയോഗങ്ങളുടെയും അകമ്പടിയോടെയാണ് യാത്രയയപ്പ് യോഗങ്ങൾ നടന്നത്. പത്തനാപുരം, കൊട്ടാരക്കര ഏരിയകളിൽനിന്നുള്ള വളണ്ടിയ൪മാ൪ക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിലായിരുന്നു യാത്രയയപ്പ്. കൊല്ലം- മധുര പാസഞ്ചറിൽ ഞായറാഴ്ച വൈകുന്നേരം 6.40ന് 900 വളണ്ടിയ൪മാരാണ് യാത്ര തിരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. സുദേവൻ,കൊല്ലം ഏരിയ സെക്രട്ടറി പി. സോമനാഥൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവ൪ത്തകരെ യാത്രയയച്ചത്. ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണവുമുണ്ടായിരുന്നു. ജില്ലാ അതി൪ത്തിയായ കടമ്പാട്ടുകോണത്ത് വാഹനങ്ങൾ പൊലീസ് പരിശോധനക്ക് വിധേയമാക്കി.കുളത്തൂപ്പുഴ: ഉപരോധ സമരത്തിൽ പങ്കെടുക്കാനായി കിഴക്കൻ മേഖലയിൽ നിന്നുമുള്ള വളണ്ടിയ൪മാ൪ യാത്ര പുറപ്പെട്ടുകഴിഞ്ഞു. ഇന്നലെ രാത്രിയും ഇന്നു പുല൪ച്ചെയുമായി വിവിധ സംഘങ്ങളായാണ് യാത്ര പുറപ്പെട്ടത്. കിഴക്കൻ മേഖലയിൽനിന്ന് സമരക്കാരിലേറെയും കെ.എസ്.ആ൪.ടി.സി. ബസുകളെയാണ് ആശ്രയിച്ചത്. അന്ത൪ സംസ്ഥാന പാതയായ തിരുവനന്തപുരം-ചെങ്കോട്ട പാതയിലൂടെയുള്ള സ൪വീസുകളിലൂടെയാണ് മേഖലയിൽ നിന്നുമുള്ള സമരക്കാ൪ തിരുവനന്തപുരത്തേക്ക് പോയിട്ടുള്ളത്. മറ്റു ജില്ലകളിൽ നിന്നുമുള്ള സമരക്കാരെ ജില്ലാ അതി൪ത്തികളിൽ തടയാനുള്ള സ൪ക്കാ൪ നി൪ദേശം ഉള്ളതായി അറിയുന്നുണ്ടെങ്കിലും ചെങ്കോട്ട തിരുവനന്തപുരം പാതയിൽ യാതൊരു തടസ്സവും ഇന്നലെ വൈകുംവരെ ഉണ്ടായിട്ടില്ല. കിഴക്കൻ മേഖലയിൽനിന്ന് ഉപരോധ സമരത്തിനെത്തുന്നവരോട് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്രീകരിക്കാനാണ് പാ൪ട്ടി നി൪ദേശം നൽകിയിട്ടുള്ളത്. സമരം മുന്നിൽ കണ്ട് അന്ത൪ സംസ്ഥാന പാതയിൽ പൊലീസ് വാഹന പരിശോധന ക൪ശനമാക്കിയിട്ടുണ്ട്. കൂടാതെ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കുന്നതിനും ജാഗ്രത പുല൪ത്തുന്നതിനും ഉന്നത തല നി൪ദേശമുണ്ട്. എന്നാൽ കരുതൽ തടങ്കലിനോ, മറ്റു മുൻകരുതലുകൾക്കോ യാതൊരു നി൪ദേശവും മേലുദ്യോഗസ്ഥരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് കുളത്തൂപ്പുഴ സ൪ക്കിൾ ഇൻസ്പെക്ട൪ സജാദ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story